വണ്ടർ വുമൺ വനജയും സൂപ്പർമാൻ സദാനന്ദനും; വൈറലായി ഫെഫ്കയുടെ ഹ്രസ്വചിത്രങ്ങൾ 

14:19 PM
25/03/2020
fefkashortfilm

കോവിഡ് 19നെ നേരിടാൻ ബോധവൽക്കരണ ഹ്രസ്വചിത്രങ്ങളുമായി മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക. ഒൻപത് ബോധവൽക്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിടുന്നത്. ഇതിൽ രണ്ട് ചിത്രങ്ങൾ പുറത്തിറങ്ങി. 

മുത്തുമണി അഭിനയിക്കുന്ന വണ്ടർ വുമൺ വനജയാണ് ആദ്യ ചിത്രമായി പുറത്തിറങ്ങിയത്. ജോണി ആന്‍റണി അഭിനയിച്ച സൂപ്പർമാൻ സദാനന്ദനും പിന്നീട് പുറത്തിറങ്ങി. 

എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശമാണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, രജീഷ വിജയൻ, കുഞ്ചൻ, അന്ന രാജൻ, സോഹൻ സീനുലാൽ, സിദ്ധാർത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളിൽ പങ്കാളികളാകുന്നു. 

ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രങ്ങൾ വരും ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകുന്നേരം 5 മണിക്കുമായി ഫെഫ്കയുടെ യു ട്യൂബ് ചാനലിലൂടെ പുറത്തുവിടും.

Loading...
COMMENTS