നടിക്ക്​ ഒാണ​ക്കോടിയുമായി വനിതകൾ

23:07 PM
11/09/2017
sara-bhava

തൃ​​ശൂ​ർ: ​ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക്​ ഒാ​ണ​ക്കോ​ടി​യും ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി വ​നി​ത സം​ഘം എ​ത്തി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​​ട്ടാ​ണ്​ 25ഒാ​ളം പേ​ർ ന​ടി​യു​ടെ വീ​ട്ടി​ലെ​ത്തി ഒാ​ണ​ക്കോ​ടി ന​ൽ​കി​യ​ത്. 

ന​ട​ന്മാ​ർ ജ​യി​ലി​ലെ​ത്തി ദി​ലീ​പി​ന്​ ഒാ​ണ​​ക്കോ​ടി ന​ൽ​കു​ക​യും ന​ട​നു​വേ​ണ്ടി ആ​വ​ർ​ത്തി​ച്ച്​ പ്ര​സ്​​താ​വ​ന​ക​ൾ ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വ​നി​ത​ക​ൾ രം​ഗ​ത്ത്​ വ​ന്ന​ത്.

‘വി​ങ്​​​സ്’​ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. പ്ര​ഫ. സാ​റാ ജോ​സ​ഫ്​ ഒാ​ണ​​ക്കോ​ടി കൈ​മാ​റി. ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം തു​റ​ന്ന്​ പ​റ​യു​ക​യും പ​രാ​തി​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്​​ത​ത്​ സ്​​ത്രീ സ​മൂ​ഹ​ത്തി​ന്​ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന​താ​ണെ​ന്ന്​ സാ​റാ ജോ​സ​ഫ്​ പ​റ​ഞ്ഞു. 

ദി​ലീ​പി​നൊ​പ്പം നി​ൽ​ക്കു​ക​യും അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന്​ പ​റ​യു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​യാ​ണ്​ തു​ട​ക്കം മു​ത​ൽ സി​നി​മ മേ​ഖ​ല​യി​ൽ ക​ണ്ട​ത്. ന​ടി​യു​ടെ നി​ല​പാ​ട്​ ഒാ​രോ പെ​ൺ​ക​ു​ട്ടി​ക്കും അ​ഭി​മാ​ന​വും ആ​ത്മ​ധൈ​ര്യ​വും ന​ൽ​കു​ന്നു. ആ​രു​ടെ​യും പേ​ര്​ പ​റ​യാ​തെ ത​നി​ക്ക്​ നീ​തി വേ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഉ​റ​ച്ച്​ നി​ൽ​ക്കു​ക​യും പോ​രാ​ടു​ക​യും ചെ​യ്യു​ന്ന ന​ടി​ക്ക്​ സ്​​ത്രീ സ​മൂ​ഹ​ത്തി​​െൻറ പി​ന്തു​ണ​യു​ണ്ട്​- സാ​റാ ജോ​സ​ഫ്​ പ​റ​ഞ്ഞു. 

വി​ന​യ, ആ​ർ.​കെ. ആ​ശ, ജെ​സ്​​മി, ലി​ല്ലി തോ​മ​സ് എ​ന്നി​വ​ർ​ക്കൊ​പ്പം കോ​ഴി​േ​ക്കാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്​ ജി​ല്ല​ക​ളി​ലെ വി​ങ്​​​സ്​ പ്ര​വ​ർ​ത്ത​ക​രും പ​െ​ങ്ക​ടു​ത്തു.

COMMENTS