നീതി കിട്ടും; അവൾക്കൊപ്പം -വിമൻ കളക്ടീവ് 

15:21 PM
14/03/2018
wcc

നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങിയ ഘട്ടത്തിൽ നടിക്ക് പിന്തുണയുമായി സിനിമയിലെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ്. താൻ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നൽകാനും തയാറായ ഞങ്ങളുടെ സഹപ്രവർത്തക നീതി തേടി വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. ആരാണ് പ്രതിയെന്നും അവർക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണ്. എന്തു തീരുമാനവും നീതി പൂർവ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവർത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിച്ചു കൊണ്ട് അവൾക്കൊപ്പമെന്നാണ് കൂട്ടായ്മ ഫേസ്ബുക്കിൽ കുറിച്ചത്. 


 

Loading...
COMMENTS