വാഷിങ്ടൺ: ബോളിവുഡ് ഇതിഹാസങ്ങളായ ഋഷി കപൂറിെൻറയും ഇർഫാൻ ഖാെൻറയും മരണത്തിൽ അഗാധ ദു:ഖം പ്രകടിപ്പിച്ച് മുതിർന്ന യു.എസ് നയതന്ത്ര പ്രതിനിധി ആലിസ് വെൽസ്. ഇന്ത്യ മാത്രമല്ല, ലോകം മുഴുവൻ നിങ്ങളെ മിസ് ചെയ്യുമെന്നാണ് അവർ കുറിച്ചത്.
ഒരു ദിവസത്തെ ഇടവേളകളിലായി വിടപറഞ്ഞ രണ്ട് ബോളിവുഡ് ഇതിഹാസങ്ങൾ. അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങൾ ഹൃദയത്തിലേറ്റിയ നായകരാണവർ. തീർച്ചയായും നിങ്ങളെ ഞങ്ങൾ മിസ് ചെയ്യും.-അവർ ട്വീറ്റ് ചെയ്തു.
അർബുദത്തോട് പടപൊരുതിയാണ് ഇരു നടൻമാരും വിടവാങ്ങിയത്. ഇർഫാൻഖാൻ ബുധനാഴ്ചയും ഋഷി കപൂർ വ്യാഴാഴ്ചയുമാണ് അന്തരിച്ചത്.