കബീർ സിങ് കാണില്ലെന്ന് വിജയ് ദേവരകൊണ്ട

13:20 PM
15/07/2019
vijay devarkonda

തന്‍റെ ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റിമേക്ക് കബീർ സിങ് കാണാൻ താൽപര്യമില്ലെന്ന് നടൻ വിജയ് ദേവരകൊണ്ട. സിനിമ എക്സ്പ്രസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ബോളിവുഡ് ചിത്രത്തെ കുറിച്ച് മനസ് തുറന്നത്. 

ഷാഹിദ് കപൂർ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചു. സിനിമയുടെ കഥയും എനിക്കറിയാം. അതിനാൽ തന്നെ സിനിമ ഇനി കാണണമെന്ന് തോന്നുന്നില്ല -വിജയ് വ്യക്തമാക്കി. 

വിമർശനങ്ങൾ ഉയർന്നെങ്കിലും കബീർ സിങ് ബോളിവുഡ് ബോക്സോഫീസിൽ  206 കോടി രൂപയിലധികം കളക്ഷൻ നേടി ചിത്രം ജൈത്രയാത്ര തുടരുകയാണ്. കെയ്റ അദ്വാനിയാണ് ചിത്രത്തിലെ നായിക. ഇന്ത്യയിലാകമാനം 3123 കേന്ദ്രങ്ങളിലാ‍യാണ് ചിത്രം റിലീസ് ചെയ്തത്.തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത സന്ദീപ് വാങ്ക തന്നെ‍യാണ് കബീർ സിങ്ങും സംവിധാനം ചെയ്തത്. തമിഴ് പതിപ്പായ വര്‍മ്മയില്‍ വിക്രമിന്‍റെ മകന്‍ ധ്രുവ് ആണ് അര്‍ജുന്‍ റെഡ്ഡിയായി എത്തുന്നത്.

 2017ലാണ് വിജയ് ദേവരകൊണ്ടയെ നായകനാക്കി അർജുൻ റെഡ്ഡി പുറത്തിറങ്ങിയത്. 50 കോടിയാണ് ചിത്രം കളക്റ്റ് ചെയ്തത്.  
 

Loading...
COMMENTS