പ്രിയങ്ക-നിക് വിവാഹ വിഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ 

12:16 PM
05/12/2018
nick priyanka

പ്രിയങ്ക-നിക് വിവാഹ വിഡിയോ പുറത്ത്. ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളിലായി ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളേറ്റെടുത്തിരിക്കുകയാണ്. 

വിവാഹവസ്ത്രത്തിൽ എത്തുന്ന വിഡിയോ പ്രിയങ്ക തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹം. നിക്കിന്‍റെ പിതാവ് പോള്‍ കെവിന്‍ ജോനാസാണ് വിവാഹത്തിന് കാര്‍മികത്വം നൽകിയത്. വെളുത്ത ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം.

പ്രശസ്ത ഡിസൈനറായ റാല്‍ഫ് ലൊറെയ്നാണ് വധൂവരന്‍മാരുടെ വിവാഹ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്. ചടങ്ങിൽ നടിയും പ്രിയങ്കയുടെ ബന്ധുവും കൂടിയായ പരിനീതി ചോപ്ര, ഗെയിം ഓഫ് ത്രോൺസിലൂടെ ജനപ്രീതി നേടിയ സോഫിയ ടേണർ, സംവിധായിക ഫറാ ഖാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയില്‍ വച്ച് വിവാഹ സത്കാരവും സംഘടിപ്പിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ സത്കാരത്തില്‍ പങ്കെടുത്തിരുന്നു.


 

Loading...
COMMENTS