ഡിസ്നി സ്റ്റുഡിയോക്കും ഹാക്കർമാരുടെ ഭീഷണി
text_fieldsലണ്ടൻ: ആവശ്യപ്പെട്ട തുക നൽകിയില്ലെങ്കിൽ ഡിസ്നിയുടെ ഏറ്റവും പുതിയ ചിത്രം ഇൻറർനെറ്റിലൂടെ റിലീസ് ചെയ്യുമെന്ന് ഹാക്കർമാരുെട ഭീഷണി. ഡിസ്നി സി.ഇ.ഒ േബാബ് ഇഗെറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുക ബിറ്റ്കോയിൻ ആയി നൽകണമെന്നും അല്ലെങ്കിൽ 20 മിനിറ്റ് വീതമുള്ള ഭാഗങ്ങളായി സിനിമ റിലീസ് ചെയ്യുമെന്നുമാണ് ഭീഷണി. ചിത്രത്തിെൻറ പേര് പറഞ്ഞിട്ടിെല്ലങ്കിലും പൈറേറ്റ്സ് ഒാഫ് ദ കരീബിയൻ: ഡെഡ് മെൻ നോ ടെയ്ൽസ് ആണെന്ന് റിപ്പോർട്ടുകളുണ്ട്. മേയ് 26നാണ് ചിത്രത്തിെൻറ റിലീസിങ്.
ചിത്രത്തിെൻറ പ്രിൻറ് ഹാക്കർമാർക്ക് ലഭിച്ചതെങ്ങനെയെന്ന് വ്യക്തമല്ല. തുക നൽകാൻ തയാറല്ലെന്നും ഹാക്കർമാരുടെ ഭീഷണിയെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ബോബ് പറഞ്ഞു. മുമ്പും ഹാക്കർമാർ ഹോളിവുഡിനെ ലക്ഷ്യംവെച്ചിരുന്നു.
