വി.കെ പ്രകാശിനൊപ്പം  ബാലാമണി തിരിച്ചുവരുന്നു

11:24 AM
13/01/2020

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടി അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുത്ത നടി നവ്യാനായർ തിരിച്ചുവരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. 

തിരിച്ചുവരവ് പ്രഖ്യാപിക്കുന്ന വിഡിയോയും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിന് എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്.  

Loading...
COMMENTS