കാവ്യയുടെ വില്ലയിലെ സന്ദർശക രജിസ്​റ്റർ കാണാനില്ല

10:22 AM
12/09/2017
Kavya-madhavan

കൊച്ചി: കാവ്യ മാധവ​​െൻറ കൊച്ചി വില്ലയിലെ സന്ദർശക രജിസ്റ്റർ കാണാതായി. നടിയെ ആക്രമിച്ച സംഭവത്തിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് കാണാതായത്​.  വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാജീവനക്കാർ പറയുന്നത്. മനഃപൂർവം നശിപ്പിച്ചതാണോ എന്ന കാര്യം പൊലീസ്​ പരിശോധിക്കുന്നുണ്ട്​. 

കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് സുനിൽ മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പരും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു സുനിലി​​െൻറ മൊഴി. കാവ്യയുമായുള്ള സുനിലി​​െൻറ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസി​​െൻറ ശ്രമം.
 

COMMENTS