വിശാഖപട്ടണം ദുരന്തം: കേൾക്കുന്നതും വായിക്കുന്നതും പോലും ദുഃഖം -ദുൽഖർ
text_fieldsവിശാഖപട്ടണം: ആർ.എൽ വെങ്കടപുരത്തെ എൽ.ജി പോളിമർ ഇൻഡസ്ട്രീസിൽ നിന്ന് വാതക ചോർച്ച മൂലമുണ്ടായ ദുരന്തത്തിൽ ദുഃഖം പങ്കുവെച്ച് സിനിമ താരം ദുൽഖർ സൽമാൻ. സംഭവത്തിൽ വല്ലാതെ ദുഃഖം തോന്നുന്നുവെന്ന് താരം അഭിപ്രായപ്പെട്ടു.
‘‘വിശാഖപട്ടണം വാതക ചോർച്ച ദുരന്തത്തിൽ അഘാതമായ ദുഃഖം തോന്നുന്നു. അതേക്കുറിച്ച് കേൾക്കുന്നതും വായിക്കുന്നതും പോലും വേദനിപ്പിക്കുന്നു. ദുരന്ത ബാധിതർക്കും അവരുടെ കുടുംബത്തിനും പ്രാർഥനകൾ. ദുരന്തത്തിനിരയായവരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ച് അവരുടെ ജീവൻ രക്ഷിച്ച യുവാക്കളോടും പ്രദേശവാസികളോടും ബഹുമാനം തോന്നുന്നു. ’’-ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു.
എട്ടു വയസുകാരി ഉൾപ്പെടെ 11 പേർക്കാണ് വാതക ചോർച്ച മൂലമുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടമായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
