Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജനങ്ങൾക്കാണ് അധികാരം;...

ജനങ്ങൾക്കാണ് അധികാരം; ആർട്ടികിൾ 370 വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ച് സേതുപതി

text_fields
bookmark_border
Vijay sethupathy
cancel

ചെന്നൈ: ജമ്മു-കശ്​മീരിലെ ജനാഭിപ്രായം കണക്കിലെടുക്കാതെ സംസ്ഥാനത്തി​ന്​ പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ്​ റദ ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് തമിഴ്​നടൻ വിജയ്​ സേതുപതി. കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യ- ഭരണഘടന വിരുദ്ധ നടപടിയാണെന്ന്​ തമിഴ്​നാട്ടിലെ പഴയകാല സോഷ്യലിസ്​റ്റ്​ നേതാവ്​ പെരിയാർ ഇ.വി. പെരിയസാമിയെ ഉദ്ധരിച്ച്​ വിജയ്​ സേതുപതി പറഞ്ഞു.

‘അതാതിടങ്ങളിലെ ജനങ്ങൾക്ക്​ തന്നെയാണ്​ അവരുടെ പ്രശ്​നങ്ങളിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരമെന്നായിരുന്നു പെരിയാറി​​െൻറ നിലപാട്​. കശ്​മീർ വിഷയം തനിക്ക്​ ഏറെ വേദനയുളവാക്കിയതായും സംസ്​ഥാനത്തിന്​ പുറത്തുള്ളവർ ഏകപക്ഷീയമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്​ ​ അപലപനീയമാണെന്നും വിജയ് വിദേശ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. കേന്ദ്ര നടപടിയെ സൂപ്പർതാരം രജനീകാന്ത്​ പ്രശംസിച്ചതിന്​ തൊട്ടുപിന്നാ​െലയാണ്​ സേതുപതിയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirVijay Sethupathimalayalam newsmovie newsarticle 370
News Summary - Vijay Sethupathi opposes Article 370 abrogation in Kashmir
Next Story