Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപിന്തുണക്ക് നന്ദി...

പിന്തുണക്ക് നന്ദി അറിയിച്ച് വിജയ് യുടെ സെൽഫി; ഏറ്റെടുത്ത് ആരാധകർ

text_fields
bookmark_border
പിന്തുണക്ക് നന്ദി അറിയിച്ച് വിജയ് യുടെ സെൽഫി; ഏറ്റെടുത്ത് ആരാധകർ
cancel

ചെന്നൈ: സമൂഹ മാധ്യമങ്ങളിൽ നടൻ വിജയ് യാണ് ട്രെൻഡിങ്. കഴിഞ്ഞ ദിവസം തിരുനെൽവേലിയിലെ ലൊക്കേഷനിലെത്തിയ ആരാധകരെ ക ാണാൻ വിജയ് കാരവാന് മുകളിൽ കയറിയ വിഡിയോ വൈറലായിരുന്നു. ആ ദൃശ്യങ്ങൾ വൈറലാകുന്നതിനിടെയാണ് അപ്പോഴെടുത്ത സെൽഫി താ രം പങ്കുവെക്കുന്നത്. ആ ചിത്രമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ട്രെൻഡിങ്.

നെയ്‍വേലിയിലെ ആരാധകര്‍ക്ക് നന്ദിയെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം ട്വീറ്റ് ചെയ്തത്. നെയ്‍വേലിയിലെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനിരുന്നത് ഇന്നലെ വിജയ് ആരാധകര്‍ കൂട്ടത്തോടെ ചെറുത്തു തോല്‍പ്പിച്ചിരുന്നു.

ആദായനികുതി വകുപ്പിന്റെ 30 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിന് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്. വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വാർത്താക്കുറിപ്പും നേരത്തെ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymalayalam newsmovie news
News Summary - Vijay Selfie Trending-Movie News
Next Story