Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോവിഡ്​: 1.30 കോടി...

കോവിഡ്​: 1.30 കോടി പ്രഖ്യാപിച്ച്​ വിജയ്​ ദേവരകൊണ്ട

text_fields
bookmark_border
കോവിഡ്​: 1.30 കോടി പ്രഖ്യാപിച്ച്​ വിജയ്​ ദേവരകൊണ്ട
cancel

ഹൈദരാബാദ്​: കോവിഡ്​ മുലം പ്രയാസമനുഭവിക്കുന്നവർക്ക്​ 1.30 കോടി രൂപയുടെ ഫണ്ട്​ പ്രഖ്യാപിച്ച്​ തെലു​ഗു നടൻ വിജ യ്​ ദേവരകൊണ്ട. ട്വിറ്ററിലുടെയാണ്​ താരം രണ്ട്​ സുപ്രധാന അറിയിപ്പുകൾ നടത്തിയത്​. ഇതോടൊപ്പം യുവതലമുറക്ക് ജോ ലി സമ്പാദിക്കാൻ സഹായിക്കുന്ന തൻെറ സ്വപ്​ന പദ്ധതിയെക്കുറിച്ച്​ താരം വിശദീകരിക്കുന്നുണ്ട്​.

സമുഹമാധ്യമത് തിൽ പങ്കുവെച്ച വീഡിയോയിൽ 2019 ജൂലൈയിൽ തുടക്കമിട്ട രഹസ്യ പദ്ധതിയെക്കുറച്ച്​ ദേവരകൊണ്ട പറയുന്നു. ഒരുലക്ഷം പേരെ ​ തൊഴിൽ നേടിയെടുക്കാൻ പ്രാപ്​തരാക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. സഹായം ആവശ്യമായ സമയത്ത്​ തന്നെ സഹായിക്കാൻ ആളുകളുണ്ടായിരുന്നു. അതുപോലെ ഈ പദ്ധതിയിലൂടെ ആവശ്യക്കാർക്ക്​ സഹായഹസ്​തമേകാനാണ്​ താരത്തിൻെറ ലക്ഷ്യം.

ഉത്സാഹികളായ 50 വീതം യുവാക്കൾക്കും യുവതികൾക്കും ജോലി നേടിക്കൊടുക്കാനായിരുന്നു ആദ്യ ശ്രമം. ‘ദ ദേവരകൊണ്ട ഫൗണ്ടേഷൻ’ വഴി 2019 സെപ്​റ്റംബറിൽ ഗ്രാമപ്രദേശങ്ങളിലെ 650 ആൺകുട്ടികളും പെൺകുട്ടികളും ജോലി തേടി പ്രൊഫൈലുകൾ അയച്ചു. ഇതിൽ നിന്ന്​ 120 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കുകയും 50 പേരെ തെരഞ്ഞെടുക്കുകയും ചെയ്​തു. അവർക്ക്​ അവരുടെ കഴിവിനനുസരിച്ചുള്ള മികച്ച പരിശീലനം നൽകുകയാണിന്ന്​. കോവിഡ്​ കാരണം പദ്ധതികൾ വിചാരിച്ച രീതിയിൽ മുന്നോട്ട്​ നീങ്ങിയില്ലെങ്കിലും അവരിൽ രണ്ടുപേർക്ക്​ ജോലി ഉറപ്പായിട്ടുണ്ട്​. മറ്റ്​ 48 പേർക്ക്​ ജോലി ഏ​െറക്കുറെ ശരിയായി​.

കോവിഡ്​ മൂലം കഷ്​ടപ്പാടിലായ മധ്യവർഗ കുടുംബങ്ങളെ സഹായിക്കാൻ മിഡിൽ ക്ലാസ്​ ഫണ്ടും വിജയ്​​ രൂപവത്​കരിച്ചു. ഫണ്ടിൽ 25 ലക്ഷവും നിക്ഷേപിച്ചു. ലോക്​ഡൗൺ മൂലം ജോലിയില്ലാതെ ബുദ്ധിമുട്ടിയ ആളുകൾക്ക്​ www.thedeverakondafoundation.org എന്ന വെബ്​സൈറ്റിൽ കയറി വിവരങ്ങൾ സമർപിക്കാം.

പുരി ജഗന്നാദിൻെറ ബഹുഭാഷ ആക്ഷൻ ത്രില്ലർ ചിത്രമാണ്​ ദേവരകൊണ്ടയുടേതായി വെള്ളിത്തിരയിലെത്താനുള്ളത്​. അനന്യ പാണ്ഡേയാണ്​ നായിക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam cinematollywoodmalayalam newscorona virusvijay devarakondacovid fund
News Summary - Vijay Deverakonda announces Rs 1.30 crore fund to help those affected by Covid- movies
Next Story