പ്രതീക്ഷിക്കാത്ത അവാർഡ്, സന്തോഷം -ഇന്ദ്രൻസ്
text_fieldsതിരുവനന്തപുരം: മികച്ച നടനുള്ള അവാർഡ് തനിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഇന്ദ്രൻസ്. അവാർഡിനായി ഒരുപാട് കൊതിച്ചിരുന്നു. എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്നില്ല. മികച്ച നടൻമാരോടൊപ്പം നിൽക്കാൻ വേണ്ട ശ്രമങ്ങൾ സിനിമയിൽ നടത്തിയിരുന്നു. അവാർഡ് ലഭിച്ചതിൽ സന്തോഷം. കൂടുതൽ ഉത്തരവാദിത്തം തോന്നുന്നുവെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.
ആളോരുക്കം എന്ന സിനിമയിലെ ഒാട്ടൻ തുള്ളൽ കലാകാരെൻറ ജീവിതമാണ് താൻ അവതരിപ്പിച്ചത്. വീടുവിട്ടുപോയ മകനെ അന്വേഷിച്ചു പോകുന്ന തുള്ളൽ കലാകാരെൻറ ജീവിതവും ഒറർപ്പെടുലുമാണ് സിനിമയിൽ. ഇൗ വേഷത്തിനായി നല്ല പരിശീലനം നടത്തിയിരുന്നു. സംവിധായകൻ അഭിലാഷ് നല്ല സഹായം നൽകി. അദ്ദേഹം ഒാരോ സീനും അഭിനയിച്ചു കാണിക്കുകയും മറ്റും ചെയ്തിരുന്നു. നല്ല സഹ പ്രവർത്തകരെ കിട്ടിയതാണ് ഇൗ സിനിമയിൽ എനിക്കുണ്ടായ ഭാഗ്യമെന്നും ഇന്ദ്രൻസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
