പ്രജേഷ് സെൻ-ജയസൂര്യ കൂട്ടുകെട്ടിൽ ‘വെള്ളം’ വരുന്നു

  • ചിത്രീകരണം നവംബർ 15ന് കണ്ണൂരിൽ തുടങ്ങും

17:28 PM
13/11/2019

ഫുട്ബാൾ ഇതിഹാസം വി.പി. സത്യൻറ കളിക്കളത്തിനകത്തും പുറത്തുമുള്ള ജീവിതം പറഞ്ഞ ‘ക്യാപ്റ്റൻ’ സിനിമയ്ക്കു ശേഷം സംവിധായകൻ ജി. പ്രജേഷ് സെന്നും നടൻ ജയസൂര്യയും ഒന്നിക്കുന്ന ചിത്രം ‘വെള്ളം’ നവംബർ 15ന് കണ്ണൂരിൽ ചിത്രീകരണം തുടങ്ങും. എറണാകുളത്ത് നടന്ന ചടങ്ങിൽ സംവിധായകൻ സിദ്ദിഖ് ചിത്രത്തി​​​​െൻറ സ്വിച്ച് ഓൺ കർമം നിർവഹിച്ചു.

ജയസൂര്യ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക. ദിലീഷ് പോത്തന്‍, സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂർ, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, വിജിലേഷ്, സ്നേഹ പാലേരി, പ്രിയങ്ക, ജോണി ആൻറണി, ജിൻസ് ഭാസ്കർ, സിനിൽ സൈനുദ്ദീൻ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.

 
‘നീ മുകിലോ' എന്ന പാട്ടു പാടി ഒറ്റ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയയിലെ താരമായ അനന്യയെന്ന നാലാം ക്ലാസുകാരി ചിത്രത്തിൽ പാടുന്നുണ്ട്. നിധീഷ് നടേരി എഴുതിയ ഗാനമാണ് ജന്മനാ കാഴ്ചശക്തിയില്ലാത്ത അനന്യ പാടുന്നത്. നിധീഷ് എഴുതിയ മറ്റൊരു ഗാനം പാടുന്നത് ഗസൽ ഗായകൻ ഷഹബാസ് അമനാണ്. സംഗീതം: ബിജിബാല്‍. ഫ്രണ്ട് ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മനു പി. നായരും ജോണ്‍ കുടിയാന്‍മലയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്: ബിജിത്ത് ബാല. ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോസൂട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കലാ സംവിധാനം: അജയന്‍ മങ്ങാട്. മേക്കപ്പ്: ലിബിൻ മോഹൻ, വസ്ത്രാലങ്കാരം: അരവിന്ദ്, സ്റ്റില്‍സ്: ലിബിസണ്‍ ഗോപി, പരസ്യകല: തമീര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍: ജിബിന്‍ ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സുധര്‍മ്മന്‍ വള്ളിക്കുന്ന്. സെന്‍ട്രല്‍ പിക്ച്ചേഴ്സ് ചിത്രം തിയറ്ററുകളിലെത്തിക്കും.


 

Loading...
COMMENTS