തനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യ; മഞ്ജു പ്രതികരിക്കണം -ശ്രീകുമാർ മേനോൻ

13:52 PM
15/12/2018
V-A-Shrikumar-menon--Manju-Warrier

കൊച്ചി: മോഹൻലാൽ നായകനായ ഒടിയൻ സിനിമക്കും തനിക്കുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി സംവിധായകൻ വി.എ ശ്രീകുമാർ മേനോൻ. തനിക്കെതിരായ ആക്രമണം നടി മഞ്ജുവാര്യരോടുള്ള ശത്രുത കാരണമാണെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ മഞ്ജു പ്രതികരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

പരസ്യങ്ങളിലൂടെ മഞ്ജുവിനെ തിരികെ എത്തിച്ചപ്പോൾ തുടങ്ങിയതാണ് തനിക്കെതിരായ ആക്രമണം. സൈബർ ആക്രമണം നടത്തുന്നതിന് പിന്നിൽ ആരാണെന്ന് വ്യക്തമാണ്. മഞ്ജു വാര്യരെ കൈ പിടിച്ച് ഉയർത്താൻ ശ്രമിച്ചപ്പോൾ തുടങ്ങിയ ആക്രമണത്തിന്‍റെ ക്ലൈമാക്സ് ആണിത്. ഒടിയൻ സിനിമക്കെതിരെ പി.ആർ ഏജൻസികൾ പ്രവർത്തിക്കുന്നു. മോഹൻലാൽ ഫാൻസുകാർ ഇവരുടെ കെണിയിൽ വീണെന്നും ശ്രീകുമാർ മേനോൻ ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. 

Loading...
COMMENTS