ടോം ആൻഡ് ജെറിയുടെ സംവിധായകൻ യൂജീൻ മെറിൽ ഡെയ്ച്ച് അന്തരിച്ചു
text_fieldsപ്രാഗ്: ഓസ്കർ ജേതാവും പ്രായഭേദമന്യേ ഏവരേയും കുടുകുടെ ചിരിപ്പിച്ച ‘ടോം ആൻഡ് ജെറി’, ‘പോപായ് ദി സെയ്ലർ’ എന്നീ ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനുമായ യൂജീൻ മെറിൽ ഡെയ്ച്ച് (95) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർ ന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ പ്രാഗിലെ അപ്പാർട്ട്മെൻറിൽ വെച്ചായിരുന്നു അന്ത്യം.
‘പോപായ് സി സെയ്ലർ’ പരമ്പരയിൽ ചിലതും ‘ടോം ആൻഡ് ജെറി’യുടെ 13 എപിസോഡുകളും യൂജീൻ മെറിൽ ഡെയ്ച്ച് ആണ് സംവിധാനം ചെയ്തത്. ഡെയ്ച്ചിെൻറ ‘മൺറോ’ എന്ന ചിത്രം 1960ൽ മികച്ച ആനിമേറ്റഡ് ഷോർട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം നേടിയിരുന്നു. 2004ൽ ആനിമേഷനിലുള്ള സമഗ്ര സംഭാവനക്കുള്ള വിൻസർ മക്കായ് പുരസ്കാരത്തിനും അർഹനായി.
1924 ആഗസ്റ്റ് എട്ടിന് ഷിക്കാഗോയിൽ ജനിച്ച ഡെയ്ച്ച് 1959ലാണ് പ്രാഗിലെത്തിയത്. പത്ത് ദിവസം താമസിക്കാനായി എത്തിയ അദ്ദേഹം അവിടെ വച്ച് ഒരു പെൺകുട്ടിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിച്ച് അവിടെ താമസമാക്കുകയുമായിരുന്നു. ആദ്യകാലത്ത് വ്യോമസേനയിൽ പൈലറ്റായിരുന്ന ഡെയ്ച്ച് പിന്നീടാണ് ആനിമേഷൻ സിനിമകളുടെ ലോകത്തേക്ക് കടന്നു വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
