‘ഉറിയടി’ ജനുവരി 17 ന്

11:55 AM
13/01/2020

സൂപ്പർ ഹിറ്റായ ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസൻ, അജു വർഗീസ്, ബിജുക്കുട്ടൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എ.ജെ വർഗീസ് സംവിധാനം ചെയ്യുന്ന 'ഉറിയടി' ജനുവരി 17ന് തിയേറ്ററിലെത്തുന്നു.

ബൈജു സന്തോഷ്, ശ്രീജിത്ത് രവി, പ്രേംകുമാർ, സുധി കോപ്പ, നോബി, വിനീത് മോഹൻ, ഇന്ദ്രൻസ്, ബാലാജി ശർമ്മ, കോട്ടയം പ്രദീപ്, മാസ്റ്റർ കൃഷ്ണ ശങ്കർ, ആര്യ, ശ്രീലക്ഷമി, സേതുലക്ഷ്മി, ബേബി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ത്രി.എഫ് ആന്‍റ് ഫിഫ്റ്റിസിക്സ് സിനിമാസിന്‍റെ ബാനറിൽ നിസാം എസ് സലീം, സുധീഷ് ശങ്കർ, രാജേഷ്  നാരായണൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദിനേശ് ദാമോദർ എഴുതുന്നു. ജെമിൻ ജെ അയ്യനേത്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അനിൽ പനച്ചൂരാൻ, ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്കു ഇഷാൻ ദേവ് സംഗീതം പകരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അരുൺ ബേബി, കുമാരസ്വാമി, പ്രൊഡക്ഷൻ കൺട്രോളർ-രാധേശ്യാം,കല-രാഖിൽ,മേക്കപ്പ്-അനിൽ നേമം,വസ്ത്രാലങ്കാരം-സോബിൻ ജോസഫ്,സ്റ്റിൽസ്-ഷിജിൻ പി രാജ്,എഡിറ്റർ-കാർത്തിക് ജോസഫ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സഹദ് നിലമ്പൂർ,അസോസിയേറ്റ് ഡയറക്ടർ-സജിത്ത് എം സരസ്വതി,അസിസ്റ്റന്റ് ഡയറക്ടർ-സൂരിരാജ് എസ് ഉണ്ണിത്താൻ,ലാൽ ക്ഷ്ണ വി,ദീപക് രാമചന്ദ്രൻ,അലക്സാണ്ടർ ജോർജ്ജ് ബോബൻ,പ്രൊഡക്ഷൻ മാനേജർ-നെബു,ശിവ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ഹരി കാട്ടാക്കട,വിതരണം-സില്‍വര്‍ സ്കെെ പ്രൊഡക്ഷന്‍സ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Loading...
COMMENTS