ഉപ്പും മുളകും പരമ്പരയുടെ സംവിധായകനെ മാറ്റിയെന്ന് ചാനൽ

11:11 AM
12/07/2018
nisha sarang

കൊച്ചി: നടി നിഷ സാരംഗിനോട് മോശമായി പെരുമാറിയ ഉപ്പും മുളക് പരമ്പരയുടെ സംവിധായകൻ ആര്‍.ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ഫ്ലവേഴ്സ് ചാനൽ. മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചാനൽ നേരിട്ട് നിർമിക്കുന്ന പരമ്പരയാണിത്. പരമ്പരക്ക് പുതിയ സംവിധായകനെ നിയമിക്കുമെന്ന് ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. പരാതി ഉന്നയിച്ച നടി തുടർന്നും ഈ പരമ്പരയിൽ അഭിനയിക്കും. നടിയുടെ പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Loading...
COMMENTS