സുന്ദരിയായിട്ടുണ്ട്; ഉടലാഴത്തിന്‍റെ ടീസർ 

19:42 PM
21/11/2019
udalaazham

അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ 'ഉടലാഴ'ത്തിന്‍റെ ടീസർ പുറത്ത്. ഉണ്ണിക്കൃഷ്ണന്‍ ആവള സംവിധാനം ചെയ്ത ചിത്രം ആഷിഖ് അബുവാണ് ചിത്രം അവതരിപ്പിക്കുന്നത്. ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ. മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി., ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. 

മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണി, രമ്യ വല്‍സല,  ഇന്ദ്രന്‍സ്, ജോയ് മാത്യു, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

എ.മുഹമ്മദ് ഛായാഗ്രഹണവും സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും  ചേര്‍ന്ന്   സംഗീത സംവിധാനവും  നിര്‍വ്വഹിച്ചിരിക്കുന്നു... പശ്ചാത്തല സംഗീതം ബിജിപാല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, എഡിറ്റിങ് അപ്പു ഭട്ടതിരി... '72 ഫിലിം കമ്പനി'യാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രം ഡിസംബര്‍ 6ന് റിലീസ് ചെയ്യും. 
 

Loading...
COMMENTS