Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഭാസുമായി ബന്ധം; ​ൈവ.എസ്​ ശർമിളയു​െട പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പ്രഭാസുമായി ബന്ധം; ​ൈവ.എസ്​ ശർമിളയു​െട പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ
cancel

ഹൈദരാബാദ്​: തെന്നിന്ത്യൻ താരം പ്രഭാസുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന്​ ആരോപിച്ച്​ വൈ.എസ്​.ആർ പാർട്ടി പ്രസിഡൻറ്​ ജഗൻമോഹൻ റെഡ്​ഡിയുടെ സഹോദരി വൈ.എസ് ശർമിള നൽകിയ പരാതിയിൽ രണ്ടുപേർ അറസ്​റ്റിൽ. സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീർത്തിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ജനുവരി 14ന്​ ശർമിള ഹൈദരാബാദ്​ പൊലീസ്​ കമീഷണറെ നേരിട്ട്​ കണ്ട്​ പരാതി നൽകുകയായിരുന്നു.

​െഎ.ടി ആക്​ടും സ്​ത്രീകളെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിക്കുക എന്ന കുറ്റവും ഇരുവർക്കുമെതിരെ ചുമത്തിയിട്ടുണ്ട്​. അറസ്​റ്റിലായവരിൽ ഒരാൾ എം.സി.എ വിദ്യാർഥിയാണ്​.

നടൻ പ്രഭാസുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ച്​ തനിക്കെതി​െ​ര അപകീർത്തികരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും ആരോപണങ്ങൾ നിഷേധിക്കുന്നുവെന്നും ശർമിള പറഞ്ഞു. ഇതുവരെ പ്രഭാസിനോട്​ നേരിട്ട്​ സംസാരിച്ചിട്ടില്ല. ഇത്​ ലോക്​സഭാ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രചരണമാണ്​. ഇതിനു പിന്നിൽ തെലുങ്ക്​ ദേശം പാർട്ടി പ്രവർത്തകരാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണെന്നും വൈ.എസ്​ ശർമിള ആരോപിക്കുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two Arrested For Posts Linking Jagan Reddy's Sister To Actor Prabhas - Movie News
Next Story