Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightലോക്​ഡൗണിൽ...

ലോക്​ഡൗണിൽ ജോലിയില്ലാതായി; ടെലിവിഷൻ താരം ആത്മഹത്യ ചെയ്​തു

text_fields
bookmark_border
manmeet-grewal.jpg
cancel

മുംബൈ: ലോക്ഡൗണിൽ ജോലിയില്ലാതായതോടെ ടെലിവിഷൻ താരം ആത്മഹത്യ ചെയ്​തു. ഹിന്ദി ടെലിവിഷൻ ചാനലിലെ നടനായ മൻമീത്​ ഗ്രേവാൾ(32) ആണ്​​ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്​. കടബാധ്യത മൂലം ബുദ്ധിമുട്ടിലായിരുന്നു. ലോക്​ഡൗൺ നിലവിൽ വന്നതോടെ വരുമാനമാർഗം നിന്നു. മറ്റ്​ ജോലികൾ കണ്ടെത്താനും സാധിക്കാതായി. ഇതാണ്​ ആത്മഹത്യയിൽ കലാശിച്ചത്​. 

കിടപ്പു മുറിയിൽ നിന്ന് കസേര വീഴ​ുന്ന ശബ്ദം കേട്ട് അടുക്കളയിലായിരുന്ന​ ​മൻമീതി​​െൻറ ഭാര്യ ഓടി ചെന്നപ്പോഴ​ാണ്​ സംഭവം കാണുന്നത്​. ഇവരുടെ നിലവിളി ​േകട്ട്​ നാട്ടുകാർ ഓടിക്കൂടി. എന്നാൽ ആരും തന്നെ മുന്നോട്ടു വരികയോ മൻമീതിനെ താഴെയിറക്കുകയോ ചെയ്​തില്ലെന്ന്​ അദ്ദേഹത്തി​​െൻറ സുഹൃത്ത്​ മഞ്​ജിത്ത്​ സിങ്​ പറഞ്ഞു. 

വിദേശത്തേക്ക്​ പോകുന്നതിനെ കുറിച്ച്​​ മൻമീത്​ പല തവണ സംസാരിച്ചിരുന്നെന്നും ലോക്​ ഡൗൺ പ്രഖ്യാപിച്ചതോടെ അത്​ നടക്കാതായെന്നും ഭാര്യ രവിന്ദ്ര കൗൾ പൊലീസിനോട്​ പറഞ്ഞു. ചില വെബ്​ സീരീസുകളുൾപ്പെടെ തുടങ്ങാനിരുന്ന പല പ്രോജക്​ടുകളും നിന്നുപോയതോടെ മൻമീത്​ ഏതാനും ദിവസങ്ങളായി മാനസിക സമ്മർദത്തിലായിരുന്നുവെന്നും അവർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidetv actormalayalam newsmovie newsManmeet Grewal
News Summary - TV Actor Manmeet Grewal Ends Life Due to Lack of Work -movie news
Next Story