കഠിനാധ്വാത്തിലൂടെ ലക്ഷ്യത്തിലെത്തിയ ദശമൂലം ദാമു; ട്രോൾ വിഡിയോ പങ്കുവെച്ച് സുരാജ്

10:52 AM
06/12/2018
dasamoolam damu troll

ട്രോളർമാർ എക്കാലവും ആഘോഷിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ദിവസം ആ കഥാപാത്രങ്ങളുടെ ഒരു ട്രോളെങ്കിലും നിർമ്മിക്കാതെ അവർക്ക് ഉറക്കം കിട്ടാറില്ല. മണവാളനും രമണനും ദശമൂലം ദാമുവും ഇത്തരം കഥാപാത്രങ്ങളാണ്. ഇവരെ ഉപയോഗിച്ചുള്ള ട്രോളുകൾ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. 

സുരാജ് വെഞ്ഞാറമൂട് ചട്ടമ്പിനാട് എന്ന ചിത്രത്തിൽ അവതരിപ്പിച്ച ദശമൂലം ദാമുവിന്‍റെ ട്രോൾ വിഡിയോ അദ്ദേഹം തന്നെ ഇപ്പോൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. കഠിനാധ്വാനിയായ ഒരു ചട്ടമ്പി അയാളുടെ ലക്ഷ്യത്തിലെത്തുന്ന കഥയാണ് രസകരമായി വിഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സുരാജ് തന്നെ വിഡിയോ ഷെയർ ചെയ്തതോടെ ആ വിഡിയോ സമൂഹ മാധ്യത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ്. അതുൽ സജീവാണ് വിഡി‍യോ എഡിറ്റ് ചെയ്തത്. 

 

Loading...
COMMENTS