തൃഷയും ചിമ്പുവും വിവാഹിതരാകുന്നു ?
text_fieldsചെന്നൈ: തൃഷയും ചിമ്പുവും വിവാഹിതരാകുന്നുവെന്ന് അഭ്യൂഹം. ജെസ്സിയും കാർത്തിക്കും ജീവിതത്തിലും ഒന്നിക്കുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
എന്നാൽ തൃഷയുടെയോ ചിമ്പുവിന്റെയോ പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിലാണ് തൃഷയും ചിമ്പുവും ഒരുമിച്ചത്. ഈ ചിത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ലോക്ഡൗണ്‍ കാലത്ത് ഗൗതം മേനോൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു. നയൻതാരയും ചിമ്പുവും തമ്മിൽ ഏറെ നാൾ പ്രണയത്തിലായിരുന്നു. പിന്നീട് നയൻതാരയുമായി വേർപിരിഞ്ഞ ചിമ്പു ഹൻസികയുമായി അടുപ്പത്തിലാണെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.
2015ൽ വരുൺ മന്യൻ എന്ന വ്യവസായിയുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഇരുവരും വിവാഹത്തിൽ നിന്നും പിന്തിരിഞ്ഞു. പിന്നീട് തൃഷ റാണ ദഗുബാട്ടിയുമായി പ്രണയത്തിലാണെന്നുമുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
