പൾസർ സുനിക്ക് ജയിലിൽ സുഖവാസം
text_fieldsതൃശൂർ: നടിയെ ആക്രമിച്ച കേസില്‍ വിയ്യൂർ ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലിൽ സുഖവാസം. മീൻകറി ഉൾപ്പെടെ സ്പെഷല്‍ വിഭവങ്ങളോടെയാണ് ഉച്ചയൂണ്. പ്രാതലിനും അത്താഴത്തിനും സവിശേഷ വിഭവങ്ങൾ ഉണ്ടാകാറുണ്ടേത്ര. ഉദ്യോഗസ്ഥര്‍ക്ക് ഒരുക്കുന്ന സ്പെഷൽ വിഭവങ്ങളാണ് സുനിക്ക് ലഭിക്കുന്നത്.
മാസങ്ങൾക്ക് മുമ്പ് ജയിലിൽ സുനിയെ സന്ദർശിച്ച് അഭിഭാഷകൻ മടങ്ങിയതിന് പിന്നാലെയാണ് സ്പെഷൽ വിഭവങ്ങളടക്കമുള്ള സൗകര്യങ്ങൾ ലഭിച്ച് തുടങ്ങിയതേത്ര. പ്രതിക്കും അഭിഭാഷകനും കൂടിക്കാഴ്ചക്ക് അനുവദിക്കാവുന്ന സാധാരണ സമയത്തിലധികം ഇൗ അഭിഭാഷകന് അനുവദിച്ചുവെന്നും ഓഫിസ് മുറിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നുവെന്നുംആേരാപണമുണ്ട്. ജയിലിൽ അടുക്കളയോട് ചേർന്ന ബ്ലോക്കിലെ സെല്ലാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്.
സുനിക്ക് സുഖസൗകര്യങ്ങൾ ലഭിക്കുന്ന വിവരം പുറത്തറിഞ്ഞതോടെ അധികൃതർ സഹതടവുകാരെൻറ മേൽ കുറ്റം ചുമത്തി. ഉദ്യോഗസ്ഥർക്ക് കരുതിയ മീന്‍കറി മോഷ്ടിച്ച് സുനിക്ക് നല്കാന് ശ്രമിച്ച ഇയാളെ പിടികൂടി എന്നാണ് പ്രചാരണം. ഹഷീഷ് കടത്തുകേസിലെ പ്രതിയാണ് ഇൗ തടവുകാരന്.
