സംസ്ഥാന പുരസ്കാര ദാന കമ്മറ്റിയിൽ നിന്ന് മുകേഷിനെ മാറ്റണമെന്ന് സംവിധായകൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിന്‍റെ സ്വാഗത സംഘം ചെയർമാൻ സ്ഥാനത്ത് നിന്ന് നടനും എം.എൽ.എയുമായ മുകേഷിനെ മാറ്റണമെന്ന് സംവിധായകൻ ദീപേഷ്. 2017ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ 'സ്വനം' എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് ദീപേഷ്.
മുകേഷ് സ്ഥാനം വഹിക്കുന്ന ചടങ്ങിൽവെച്ച് പുരസ്കാരം സ്വീകരിക്കുന്നതിൽ പ്രയാസമുണ്ടെന്ന് കാണിച്ച് ദീപേഷ് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചു. തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ നിലപാട് സ്വീകരിച്ച 'അമ്മ' എന്ന സംഘടനയുടെ തലപ്പത്തിരിക്കുന്ന മുകേഷിന്‍റെ സ്വാഗതത്തിലൂടെ ജനങ്ങളുടെ നികുതിപണം ഉപയോഗിച്ചുള്ള അവാർഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സർക്കാറും മുന്നോട്ട് വെച്ച സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
