നാനാപടേക്കർക്കെതിരായ തനുശ്രീ ദത്തയുടെ പരാതിയിൽ തെളിവില്ലെന്ന് പൊലീസ് 

15:32 PM
13/06/2019

മുംബൈ: നടൻ നാനാപടേക്കർ ലൈംഗിക അതിക്രമം നടത്തിയെന്ന നടി തനുശ്രീ ദത്തയുടെ പരാതിയിൽ തെളിവില്ലെന്ന് പൊലീസ്. കേസ് പരിഗണിക്കുന്ന അന്ധേരിയിലെ ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.

കേസിന്‍റെ റിപ്പോർട്ട് പൊലീസ് കോടതിയെ വായിച്ചു കേൾപ്പിച്ചു. പടേക്കർക്കെതിരെ കേസെടുക്കാൻ തക്ക തെളിവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 

2008ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയാണ് തനുശ്രീ ഉന്നയിച്ചത്. ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തിരുന്നു. 

Loading...
COMMENTS