മീ ടൂ: പടേക്കർക്കെതിരെ തെളിവില്ലെന്ന പൊലീസ്​ വാദം എതിർത്ത്​ തനുശ്രീ ദത്ത 

22:09 PM
07/07/2019
tanusree-dutta

മും​ബൈ: ത​​െൻറ പ​രാ​തി​യി​ൽ ന​ട​ൻ നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന്​ മും​ബൈ സി​റ്റി പൊ​ലീ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​നെ എ​തി​​ർ​ത്ത്​ ത​നു​ശ്രീ ദ​ത്ത.

അ​േ​ന്ധ​രി മെ​ട്രോ​​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഒ​ഷി​വാ​ര പൊ​ലീ​സ്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടാ​ണ്​ ത​നു​ശ്രീ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്ത​ത്​​. കേ​സ്​ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യി സെ​പ്​​റ്റം​ബ​ർ ഏ​ഴി​ലേ​ക്കു​ മാ​റ്റി. ക​ഴി​ഞ്ഞ ജൂ​ൺ 12നാ​ണ്​ നാ​ന പ​ടേ​ക്ക​റെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യാ​ൻ തെ​ളി​വി​ല്ലെ​ന്ന്​ പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്.

‘മീ ​ടൂ’ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ത​നു​ശ്രീ നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച്​ പ​രാ​തി ന​ൽ​കി​യ​ത്. 2008ൽ ‘​ഹോ​ൺ ഒ​കെ പ്ലീ​സ്​’ ചി​ത്ര​ത്തി​​െൻറ ഷൂ​ട്ടി​ങ്ങി​നി​ടെ നാ​ന പ​ടേ​ക്ക​ർ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

തു​ട​ർ​ന്ന്​ പ​ടേ​ക്ക​ർ​ക്കും ഛായാ​ഗ്രാ​ഹ​ക​ൻ ഗ​ണേ​ശ്​ ആ​ചാ​ര്യ, നി​ർ​മാ​താ​വ്​ സ​മീ സി​ദ്ദീ​ഖി, സം​വി​ധാ​യ​ക​ൻ ര​ാ​ഗേ​ഷ്​ സാ​രം​ഗ്​ എ​ന്നി​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. പൊ​ലീ​സ്​ എ​ല്ലാ​വ​രെ​യും കു​റ്റ​മു​ക്ത​രാ​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ്​ ന​ൽ​കി​യ​ത്.

Loading...
COMMENTS