റേറ്റിങ് കൂട്ടാൻ എന്തും ചെയ്യരുത്; ചാനലിനെതിരെ തപ്സി

12:42 PM
16/05/2019

അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ചാനൽ വളച്ചൊടിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി തപ്സി പന്നു. കളേഴ്സ് ടി.വിക്കെതിരെയാണ് താരം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

കളേഴ്‌സിലെ ബി.എഫ്.എഫ് വിത്ത് വോഗ് എന്ന പരിപാടിയില്‍ നടന്‍ വിക്കി കൗശല്‍ വ്യത്യസ്തനാണെന്നും മറ്റ് ആണുങ്ങളെല്ലാം വൃത്തികെട്ടവരാണെന്നും തപ്സി പറഞ്ഞുവെന്നായിരുന്നു വാർത്ത. ആണുങ്ങളെ വൃത്തികെട്ട പദപ്രയോഗം കൊണ്ട് ആക്ഷേപിച്ചുവെന്ന് ആരോപിച്ച് താപ്‌സി പന്നുവിനെതിരേ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്നാണ് നടി ട്വിറ്ററിലൂടെ വിശദീകരണവുമായി രംഗത്തുവന്നത്.

കാഴ്ചക്കാരെ ഉണ്ടാക്കാനും ടി.ആർ.പി റേറ്റിങ് കൂട്ടാനും എന്തും ചെയ്യാം എന്ന ചാനലിന്‍റെ ദയനീയാവസ്ഥ അത്ഭുതപ്പെടുത്തുന്നു. അവർ എന്നെ തെറ്റായി ഉദ്ധരിക്കുകയാണ് ചെയ്തത്. വാർത്തകൾ വരുന്ന തരത്തിലുള്ള പരാമർശം ഞാൻ പറയുന്നതിന്‍റെ വിഡിയോ ചാനൽ കാണിക്കണം -തപ്സി കുറിച്ചു.

 

Loading...
COMMENTS