സുരേഷ് ഗോപിക്ക് നന്മകളുണ്ടാകട്ടേ- മോഹൻലാൽ

13:27 PM
22/04/2019

തൃശൂർ ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി നടൻ മോഹൻലാലിനെ സന്ദർശിച്ചു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്നും മോഹന്‍ലാലിന്‍റെയും അദ്ദേഹത്തിന്‍റെ അമ്മയുടയും അനുഗ്രഹം വാങ്ങാനാണ് താന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിക്ക് എല്ലാവിധ നന്മകളുമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സുരേഷ് എന്‍റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന് നല്ലതുവരാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. 

Loading...
COMMENTS