Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ആൻ ഇൻസിഗ്​നിഫിക്കൻറ്​...

‘ആൻ ഇൻസിഗ്​നിഫിക്കൻറ്​ മാൻ’: സിനിമ തടയാനാകില്ലെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
An-Insignificant-Man
cancel

ന്യൂഡൽഹി: ‘ആൻ ഇൻസിഗ്​നിഫിക്കൻറ്​ മാൻ’ (നിസ്സാരനായ മനുഷ്യൻ) എന്ന സിനിമയുടെ റിലീസ്​ രാജ്യവ്യാപകമായി തടയണണമന്ന്​ ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി തള്ളി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെക്കുറിച്ചുള്ളതാണ്​ ചിത്രമെന്ന്​ ഹരജിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ്​ ചിത്രം പുറത്തിറങ്ങുന്നത്​. അഭിപ്രായപ്രകടനത്തിനും ആശയാവിഷ്​കാരത്തിനുമുള്ള സ്വാതന്ത്ര്യം പവിത്രമാണെന്നും സാധാരണഗതിയിൽ അതിൽ ഇടപെടേണ്ടതില്ലെന്നും ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മിശ്ര അധ്യക്ഷനായ ബെഞ്ച്​ വ്യക്​തമാക്കി.

ജസ്​റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്​ എന്നിവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങൾ. 2013ൽ അരവിന്ദ്​ കെജ്​രിവാളിനുനേരെ മഷിയെറിഞ്ഞ നചികേത വലേക്കറാണ്​ സിനിമക്കെതിരെ ഹരജി നൽകിയത്​. മഷിയെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസ്​ വിചാരണഘട്ടത്തിലാണെന്നും എന്നാൽ, സിനിമയിൽ തന്നെ കുറ്റക്കാരനായാണ്​ ചിത്രീകരിക്കുന്നതെന്നും വലേക്കർ ബോധിപ്പിച്ചു.

അതിനാൽ, സിനിമയുടെ നിർമാതാക്കൾ നിഷേധ​പ്രസ്​താവന നൽകണമെന്നും ഹരജിക്കാരൻ  ആവശ്യപ്പെട്ടു. ഇൗ ആവശ്യം നിരാകരിച്ച കോടതി, സിനിമയുടെ റിലീസ്​ തടയാനാകില്ലെന്നും വ്യക്​തമാക്കുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi CMmalayalam newsmovies newsAn Insignificant Mannationwide releasesupreme court
News Summary - The Supreme Court dismissed a plea seeking stay on the nationwide release of the movie 'An Insignificant Man' -Movies News
Next Story