സണ്ണി വെയ്ൻ വിവാഹിതനായി: ആശംസകളുമായി താരങ്ങൾ 

12:40 PM
10/04/2019

യുവനടൻ സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് പുലർച്ചെ ആറുമണിക്ക് ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനി രഞ്ജിനിയാണ് വധു. ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

സിനിമയിലെ സുഹൃത്തുക്കൾക്കു വേണ്ടിയും സഹപ്രവർത്തകർക്കു വേണ്ടിയും വരും ദിവസങ്ങളിൽ വിവാഹ സൽക്കാരം നടത്തും. 

ദുല്‍ഖര്‍ സല്‍മാന്‍റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോയാണ് സണ്ണിയുടെയും ആദ്യചിത്രം. അന്നയും റസൂലും, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകൾ, നി കൊ ഞാ ചാ, ആട് 2, അലമാര, ആൻ മേരി കലിപ്പിലാണ്, നീലാകാശം പച്ച കടൽ ചുവന്ന ഭൂമി, ഡബിൾ ബാരൽ, ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി തുടങ്ങിയവയാണ് സണ്ണിയുടെ പ്രധാന ചിത്രങ്ങൾ. കായംകുളം കൊച്ചുണ്ണിയിലെ വില്ലന്‍ വേഷവും ശ്രദ്ധ നേടി. സംസം, ജിപ്സി, വൃത്തം, അനുഗ്രഹീതന്‍ ആന്‍റണി എന്നിവയാണ് സണ്ണിയുടെ പുതിയ ചിത്രങ്ങള്‍.

Loading...
COMMENTS