Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ത്ത​യ​ച്ച​ത് സുനിയല്ലെന്ന് അഭിഭാഷകൻ; ദി​ലീ​പി​ൻെറ മൊഴിയെടുക്കും

text_fields
bookmark_border
ക​ത്ത​യ​ച്ച​ത് സുനിയല്ലെന്ന് അഭിഭാഷകൻ; ദി​ലീ​പി​ൻെറ മൊഴിയെടുക്കും
cancel

കൊ​ച്ചി: യു​​​വ​​​ന​​​ടി​​​യെ കാ​​​റി​​​ൽ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി ഉ​​പ​​ദ്ര​​വി​​ച്ച കേസുമായി ബന്ധപ്പെട്ട് ന​ട​ൻ ദി​ലീ​പി​ന് ക​ത്ത​യ​ച്ച​ത് മ​റ്റാ​രോ ആ​ണെ​ന്ന് പ​ൾ​സ​ർ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​കൃ​ഷ്ണ​കു​മാ​ർ. ക​ത്തെ​ഴു​തി​യ​ത് സു​നി​ൽ​കു​മാ​ർ അ​ല്ല. സു​നി​ലി​ന്‍റെ ക​യ്യ​ക്ഷ​രം ക​ണ്ടി​ട്ടു​ണ്ട്. അ​ത് ഇ​ത്ര വ​ടി​വൊ​ത്ത അ​ക്ഷ​ര​മ​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. 

നേരത്തേ പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് പൾസർ സുനി അങ്കമാലി കോടതിയിൽ നേരിട്ട് എഴുതി നൽകിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോഴത്തെ കത്തിലേതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. രണ്ടുമാസം മുൻപ് അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നുവെന്ന കാര്യം പൾസർ സുനി പരാതിപ്പെട്ടത്. കത്തിനെക്കുറിച്ചു പൊലിസ് അന്വേഷിക്കുന്നുണ്ട്.

വാഗ്ദാനം ചെയ്ത പണം തരണമെന്ന് ദിലീപിനോട് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അ‍ഞ്ചുപേരെ രക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ടായിരുന്നു.

അതേസമയം, പൾസർ സുനി ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Suni's writes to Dileep is fake'
Next Story