സുധീർ കരമനയിൽനിന്ന് നോക്കൂകൂലി; 21തൊഴിലാളികൾക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: നടൻ സുധീർ കരമനയിൽനിന്ന് നോക്കുകൂലിയായി 25,000 രൂപ ൈകപ്പറ്റിയ സംഭവത്തിൽ 21 തൊഴിലാളികളെ അതത് യൂനിയനിൽനിന്ന് സസ്പെൻഡ് ചെയ്തു. 14 സി.െഎ.ടി.യു പ്രവർത്തകർക്കും ഏഴ് െഎ.എൻ.ടി.യു.സി പ്രവർത്തകർക്കുമാണ് അച്ചടക്ക നടപടി. നടനിൽനിന്ന് ഇൗടാക്കിയ തുക തിരിച്ചുനൽകാനും യൂനിയനുകൾ നിർദേശിച്ചു.
അരശുമൂട് യൂനിറ്റിൽ ഉൾപ്പെട്ട സി.െഎ.ടി.യു പ്രവർത്തകരെ ജില്ല കമ്മിറ്റി ഒാഫിസിലേക്ക് വിളിച്ചുവരുത്തിയാണ് നടപടിയെടുത്തത്.
ജോലി ചെയ്യാതെ കൂലി വാങ്ങിയെന്ന കാര്യം ബോധ്യപ്പെട്ടതായും ഇത്തരം നടപടികൾ അംഗീകരിക്കില്ലെന്നും സി.െഎ.ടി.യു ജില്ല സെക്രട്ടറി ആർ. രാമുവും പ്രസിഡൻറ് സി. ജയൻബാബുവും അറിയിച്ചു. പ്രാഥമിക നടപടിെയന്ന നിലക്കാണ് ഏഴ് തൊഴിലാളികളെ യൂനിയനിൽനിന്ന് മാറ്റിനിർത്തിയതെന്നും വിശദമായ അന്വേഷണം നടത്തുമെന്നും െഎ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ പറഞ്ഞു.
സുധീർ കരമനയുടെ ചാക്ക ബൈപാസിന് സമീപത്തെ വീട് നിർമാണത്തിന് ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനാണ് തൊഴിലാളികൾ നോക്കുകൂലി വാങ്ങിയത്. പണം വാങ്ങിയിട്ടും തൊഴിലാളികൾ സാധനമിറക്കാതെ പോവുകയും ചെയ്തു. ഇതോടെ, 16,000 രൂപ നൽകി മറ്റുള്ളവരെകൊണ്ട് ലോഡിറക്കി. ബംഗളൂരുവിൽനിന്ന് കൊണ്ടുവന്ന ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിന് ഒരു ലക്ഷവും 75,000 രൂപയുമൊക്കെയാണ് ആദ്യം ചോദിച്ചത്. തർക്കത്തിനൊടുവിലാണ് 25,000 രൂപയിൽ ഉറപ്പിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ക്രെയിൻ ഉപയോഗിച്ച് കേബിൾ ഇറക്കുന്നതിന് തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. േമയ് ഒന്നുമുതൽ സംസ്ഥാനത്ത് നോക്കുകൂലി അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രേഡ് യൂനിയനുകളുടെ യോഗം തീരുമാനിച്ചതിനു പിന്നാലെയാണ് ഇരുസംഭവവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
