സുഡാനിയും ഭയാനകവും ഷാങ് ഹായ് ഫെസ്റ്റിവലിലേക്ക്

13:44 PM
25/05/2019
sudani-from-nigeria

യുവ സംവിധായകൻ സക്കരിയയുടെ സൂപ്പർ ഹിറ്റ് ചിത്രം സുഡാനി ഫ്രം നൈജീരിയയും ജയരാജ് സംവിധാനം ചെയ്ത ഭയാനകവും 22മത് ഷാങ് ഹായ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക്. സുഡാനിയും ഭയാനകവും കൂടാതെ ഇന്ത്യയിൽ നിന്ന് മഹാനദി, ഫെയർഫ്ലൈ, തുംബഡ്, റൗണ്ട് ഫിഗർ, റാഘോഷ്, ദ് ഒാഡ്സ്, മാന്‍റോ എന്നീ ഒമ്പത് ചിത്രങ്ങളും ഷാങ് ഹായ് ഫെസ്റ്റിവലിന് എത്തുന്നുണ്ട്. 

കാൻ ഫിലിം ഫെസ്റ്റിവൽ അടക്കം നിരവധി ചലച്ചിത്ര മേളകളിൽ സുഡാനി പ്രദർശിപ്പിച്ചിരുന്നു. 49മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അഞ്ചെണ്ണം സുഡാനിക്ക് ലഭിച്ചിട്ടുണ്ട്. സൗബിൻ ഷാഹിർ മികച്ച നടനായും സക്കരിയ മികച്ച നവാഗത സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

23മത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം സുഡാനിക്ക് ലഭിച്ചു. നവാഗത സംവിധായകനുള്ള അരവിന്ദൻ പുരസ്കാരം സക്കരിയ സ്വന്തമാക്കിയിരുന്നു. 

ഭയാനകത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ജയരാജിനെ തേടിയെത്തി. കൂടാതെ, തിരക്കഥ, ഛായാഗ്രാഹകൻ എന്നീ ദേശീയ പുരസ്കാരങ്ങളും ഈ ചിത്രം നേടി. 

Loading...
COMMENTS