സുഡാനി ഫ്രം നൈജീരിയ; സൗബിന്‍ നായകന്‍

13:19 PM
01/11/2017
soubin-zakariya

സൗബിന്‍ സാഹിര്‍ നായകനാകുന്നു. നവാഗതനായ സക്കരിയ്യ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലാണ് സൗബിന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറും  ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സൗബിനെക്കൂടാതെ നൈജീരിയക്കാരനായ സാമുവേല്‍ ആബിയോളയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റെക്‌സ് വിജയന്റേതാണ് സംഗീതം. ഫുട്‌ബോള്‍ പശ്ചാതലത്തിലാണ് ചിത്രത്തിന്റെ കഥപുരോഗമിക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമായാണ് ചിത്രീകരണം. 
 

Loading...
COMMENTS