Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസംസ്​ഥാന ചലച്ചിത്ര...

സംസ്​ഥാന ചലച്ചിത്ര കോറിയോഗ്രഫി അവാർഡിനെതിരായ ഹരജി തള്ളി

text_fields
bookmark_border
Aravindante Athidhikal
cancel

െകാച്ചി: കേരള ചലച്ചിത്ര അക്കാദമിയുടെ 2018ലെ സംസ്ഥാന സിനിമ അവാർഡുകളുടെ കൂട്ടത്തിൽ മികച്ച നൃത്തസംവിധാനത്തിനുള്ള അവാർഡിന് താൻകൂടി അർഹനാണെന്ന് പ്രഖ്യാപിക്കണമെന്ന കോറിയോഗ്രാഫറുടെ ഹരജി ഹൈകോടതി തള്ളി. ‘അരവിന്ദ​​െൻറ അതിഥികൾ’ ചിത്രത്തിൽ താനും നൃത്തസംവിധാനം ചെയ്​തിട്ടുണ്ടെന്നും എന്നാൽ, മറ്റൊരു നൃത്തസംവിധായകനായിരുന്ന പ്രസന്ന സുജിത്തിന്​ മാത്രമാണ്​ അവാർഡ്​ പ്രഖ്യാപിച്ചതെന്നും ചൂണ്ടിക്കാട്ടി​ എറണാകുളം പനമ്പിള്ളിനഗർ സ്വദേശി ബിജു ധ്വനിതരംഗ് എന്ന ബിജു എ. സേവ്യർ നൽകിയ ഹരജിയാണ്​ ജസ്​റ്റിസ്​ ഷാജി പി. ചാലി തള്ളിയത്​.

അവാർഡിനുള്ള എൻട്രിഫോമിൽ പ്രസന്നയുടെ പേരുമാത്രമാണ്​ നിർമാതാക്കൾ രേഖപ്പെടുത്തിയിരുന്നതെന്ന്​ ചലച്ചിത്ര അക്കാദമി വ്യക്തമാക്കി​. സിനിമയിലും ആ പേരാണ്​ കാണിക്കുന്നത്​​. സമയപരിധിക്കകം ലഭിച്ച എൻട്രികളിലെ ഉള്ളടക്കവും വിവരങ്ങളും പരിഗണിച്ച്​ നിയമങ്ങളും വ്യവസ്ഥകളും ജൂറി തീരുമാനങ്ങളും പരിഗണിച്ചാണ്​ അവാർഡ്​ നിശ്ചയിച്ചതെന്നും അക്കാദമി വിശദീകരിച്ചു.

അക്കാദമിയുടെ ഭാഗത്തുനിന്ന്​ നിയമവിരുദ്ധമായോ സ്വേച്ഛപരമായതോ ആയ പ്രവർത്തനം ഉണ്ടായിട്ടില്ലെന്ന്​ വിലയിരുത്തിയ കോടതി, നടപടിക്രമങ്ങളിൽ ക്രമക്കേടുകളോ വീഴ്​ചയോ ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി. അക്കാദമിയുടെ തീരുമാനത്തിൽ ഇടപെടാൻ ന്യായീകരണമില്ലെന്ന്​ വിധിച്ച സിംഗിൾ ബെഞ്ച്​ ഹരജി തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:state film awardmalayalam newsmovie newsBest Choreography
News Summary - State Film Award Best Choreography -Movie News
Next Story