Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്‌കാരം ഇന്ന് വൈകീട്ട്

text_fields
bookmark_border
Sridevi-Body
cancel

ദുബൈ: ശനിയാഴ്ച രാത്രി ദുബൈയിൽ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈ അന്ധേരിയിലെ വീട്ടിലെത്തിച്ചു. ദുബൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഭർത്താവ് ബോണി കപൂര്‍, സഹോദരന്‍ സഞ്ജയ് കപൂര്‍, ആദ്യ ഭാര്യ മോണ കപൂറിലുള്ള മകന്‍ അര്‍ജുന്‍ കപൂര്‍ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു. 

ഇന്ന് രാവിലെ 9.30 മുതല്‍ 12.30 വരെ അ​േന്ധരി ലോഖണ്ട്വാലയിലെ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബ് ഗാര്‍ഡനില്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെക്കും. ഉച്ചക്ക് രണ്ടോടെ വിലെപാര്‍ലെ സേവാസമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര ആരംഭിക്കും. വൈകീട്ട് മൂന്നരക്കാണ് സംസ്​കാരം. 

ചൊവ്വാഴ്ച വൈക​​ുന്നേരത്തോടെയാണ് മൃതദേഹം ദുബൈ പൊലീസ് ബന്ധുക്കള്‍ക്ക് കൈമാറിയത്. ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കു​മൊ​ടു​വി​ലാണ് മ​ൃ​ത​ദേ​ഹം ദു​ബൈ പൊ​ലീ​സ്​ ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കിയത്. 

ശ്രീ​ദേ​വി​യു​ടേ​ത് അ​ബ​ദ്ധ​ത്തി​ലു​ള്ള മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ ശ​രി​െ​വ​ച്ചു. ഇ​തോ​ടെ മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ്​ പ്രോ​സി​ക്യൂ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ചു. എ​ല്ലാ അ​ന്വേ​ഷ​ണ​വും പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് മൃ​ത​ദേ​ഹം വി​ട്ടു​ന​ല്‍കു​ന്ന​തെ​ന്ന് ദു​ബൈ മീ​ഡി​യ ഓ​ഫി​സും വ്യ​ക്ത​മാ​ക്കി. 

ഇ​ന്ത്യ​യി​ലെ അ​തി​പ്ര​ശ​സ്​​ത വ്യ​ക്തി​ക​ളി​ൽ ഒ​രാ​ളാ​യി​ട്ടും മൂ​ന്നാം ദി​വ​സ​വും മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ടാ​ത്ത​തി​ൽ ക​പൂ​ർ കു​ടും​ബം അ​സ്വ​സ്​​ഥ​മാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ണ്ട​തോ​ടെ പ്ര​ശ്​​നം എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യെ​ന്നാ​ണ്​ സൂ​ച​ന. തു​ട​ർ​ന്ന്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന ബ​ർ ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ വേ​ണ്ട അ​നു​മ​തി​പ​ത്ര​ങ്ങ​ളും മ​റ്റും വാ​ങ്ങാ​ൻ ക​പൂ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം എം​ബ​സി ഉ​ദ്യോ​ഗ​സ്​​ഥ​രും ​െചാ​വ്വാ​ഴ്​​ച രാ​വി​ലെ മു​ത​ൽ കാ​ത്തു​നി​ന്നു. എ​ന്നാ​ൽ, ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ വി​ട്ടു​വീ​ഴ്​​ച​ക്ക്​ ത​യാ​റാ​കാ​തി​രു​ന്ന അ​ധി​കൃ​ത​ർ​ 12.40നാ​ണ് മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​ന​ല്‍കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. 

ഇ​തി​ന​കം മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ ​പ്രോ​സി​ക്യൂ​ഷ​ൻ അ​ക്കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. വ​ള​െ​ര​യ​ധി​കം വാ​ർ​ത്ത​പ്രാ​ധാ​ന്യം നേ​ടി​യ സം​ഭ​വ​മാ​യ​തി​നാ​ൽ ശ്രീ​ദേ​വി​യു​ടെ മ​ര​ണ​കാ​ര​ണ​ങ്ങ​ളും ഫോ​റ​ൻ​സി​ക്​ റി​പ്പോ​ർ​ട്ടും പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം​കൂ​ടി പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്​ സം​ശ​യി​ക്കേ​ണ്ട സ്​​ഥി​തി​യി​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്. ശ​രീ​ര​ത്തി​ൽ കാ​ണ​പ്പെ​ട്ട ച​ത​വു​ക​ളും  മ​റ്റും മ​ര​ണ​കാ​ര​ണ​മ​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sridevi's Body Brought to Mumbai Home, Funeral Today-Movie News
Next Story