നടിയെ അക്രമിച്ച കേസ്; ദിലീപിനെതിരെ കെട്ടിച്ചമച്ചത് -ശ്രീനിവാസൻ

10:20 AM
07/05/2019
sreenivasan

കൊച്ചി: നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കെട്ടിച്ചമച്ചതെന്ന് നടൻ ശ്രീനിവാസൻ. പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷൻ നൽകിയെന്നത് അവിശ്വസനീയമാണ്. താൻ അറിയുന്ന ദിലീപ് ഒന്നര പൈസ പോലും ഇതിനായി ചെലവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനൽ അഭിമുഖത്തിലാണ് ശ്രീനിവാസൻ ഇക്കാര്യം പറഞ്ഞത്.

ഡ.ബ്ല്യു.സി.സി.യുടെ ആവശ്യവും ഉദ്ദേശ്യവും എന്തിനാണെന്ന് ഇതുവരെ മനസിലായിട്ടില്ല. സിനിമാരംഗത്ത് സ്ത്രീകളെ ചൂഷണം ചെയ്യുന്നില്ല. ആണും പെണ്ണും തുല്യരാണ്. പ്രതിഫലം നിർണയിക്കുന്നത് താര–വിപണിമൂല്യമാണ്. നയൻതാരക്ക് ലഭിക്കുന്ന വേതനം എത്ര നടന്മാർക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു.

 

Loading...
COMMENTS