മണ്ഡുവും ലോലിതനും വിവാഹിതരായി 

12:46 PM
11/12/2019

കൊച്ചി: സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒന്നിച്ചു. ഇന്ന് രാവിലെ 10.30ന് പൂർണ്ണത്രയീശ അമ്പലത്തിൽ വച്ചായിരുന്നു ലോലിതനായി ആരാധകരുടെ മനം കവർന്ന എസ്.പി ശ്രീകുമാർ, മണ്ഡോദരിയായ സ്നേഹ ശ്രീകുമാറിനെ താലിചാർത്തിയത്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ലളിതമായ വിവാഹ ചടങ്ങാണ് നടന്നത്. 

ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. നാടകനടൻ കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കഥകളിയും ഓട്ടന്‍തുള്ളലും അഭ്യസിച്ചിട്ടുള്ള സ്‌നേഹ അമേച്വര്‍ നാടകങ്ങളിലൂടെയാണ് സിനിമാ സീരിയൽ രംഗത്ത് പ്രവേശിക്കുന്നത്. 
 

Loading...
COMMENTS