കല്യാൺ പരസ്യത്തിൽ അമിതാഭിെനാപ്പം മകൾ ശ്വേത ബച്ചൻ നന്ദ
text_fieldsകൊച്ചി: കല്യാൺ ജ്വല്ലേഴ്സിെൻറ പരസ്യചിത്രത്തിൽ പിതാവ് അമിതാഭ് ബച്ചനോടൊപ്പം അഭിനയത്തിൽ ഹരിശ്രീ കുറിച്ച് മകൾ ശ്വേത ബച്ചൻ നന്ദയും. 2012 മുതൽ കല്യാൺ ജ്വല്ലേഴ്സിെൻറ ആഗോള ബ്രാൻഡ് അംബാസഡറാണ് അമിതാഭ് ബച്ചൻ. എൽ ആൻഡ് കെ സാച്ചി ആൻഡ് സാച്ചി തിരക്കഥയെഴുതി സ്കൾപ്ചേഴ്സ് െപ്രാഡക്ഷനിലെ ജി.ബി. വിജയ് സംവിധാനം ചെയ്ത പരസ്യചിത്രത്തിൽ അച്ഛനും മകളുമായാണ് അമിതാഭും മകൾ ശ്വേതയും അഭിനയിക്കുന്നത്.
പുതുതായി പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്ന ശ്വേത ബച്ചൻ നന്ദ ഡിസൈനർ കൂടിയാണ്. കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡിെൻറ വിവിധ ഉപഭോക്തൃ കേന്ദ്രീകൃതമായ ഉദ്യമങ്ങളുടെ ഭാഗമാണിത്. വസ്ത്ര രൂപകൽപനയിലെ മികവിെൻറ പേരിൽ അറിയപ്പെടുന്ന ശ്വേത കല്യാൺ ബ്രാൻഡിെൻറ സവിശേഷമായ ആഭരണശേഖരത്തിന് സവിശേഷ ഭംഗി നൽകുന്ന ക്യുറേറ്റർ കൂടിയായിരിക്കും.
ശ്വേത ടെലിവിഷൻ പ്രചാരണത്തിെൻറ ഭാഗമാകുന്നതിന് സമ്മതിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. മലയാളത്തിലും നിർമിക്കുന്ന പുതിയ പരസ്യത്തിൽ മഞ്ജു വാര്യരായിരിക്കും അമിതാഭ് ബച്ചെൻറ മകളായി അഭിനയിക്കുക. പുതിയ പരസ്യം ജൂലൈയിൽ പുറത്തിറങ്ങും.

