സദാചാര ഗുണ്ടായിസത്തിനെതിരെ ഒരു ഹ്രസ്വചിത്രം

19:50 PM
05/09/2018
short-film

രാജ്യത്തെ സദാചാര ഗുണ്ടായിസത്തിനെതിരെ വീണ്ടുമൊരു ഹ്രസ്വചിത്രം ഒരുങ്ങുന്നു. നിരപരാധികളെ സംശയത്തി​​​​െൻറ പേരിൽ കാണുകയും ആക്രമിക്കുകയും ചെയ്യുന്ന വർത്തമാന കാലത്ത്​ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണമെന്ന ശക്​തമായ സന്ദേശമാണ്​ ചിത്രം മുന്നോട്ടു വെക്കുന്നത്​. 

short-film

തന്‍റെ മുൻ ചിത്രങ്ങളെ പോലെ തന്നെ സമൂഹത്തിലെ അരാജകത്വത്തിന് എതിരെയുള്ള ശക്​തമായ സന്ദേശമാണ്​ പുതിയ ചിത്രവും പറയുന്നതെന്ന്​ സംവിധായകൻ എസ്​. ബിൻയാമിൻ പറഞ്ഞു. ബിൻയാമിൻ തന്നെയാണ്​ കഥയും തിരക്കഥയും ഒരുക്കിയത്​. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമാണ്​ ചിത്രീകരണം. 

ഹഫ്​സു എ​​െൻറർടൈൻറ്​മ​െൻറി​​െൻറ ബാനറിൽ സാമൂഹിക പ്രസക്​തിയുള്ള ചിത്രങ്ങളൊരുക്കുന്ന ഗ്രേറ്റ്​ മീഡിയ വിഷനാണ്​ ഇൗ ചിത്രവും നിർമിച്ചിരിക്കുന്നത്​​. ഛായാഗ്രഹണം: രമേശൻ വൈഡ്​ ആംഗിൾ, എഡിറ്റിങ്​: ഹാജ, ഗാനരചന-സംഗീതം-ആലാപനം: ഡോ. വാഴമുട്ടം ചന്ദ്രബാബു. പ്രൊഡക്ഷൻ മാനേജർ: ഗിരീശൻ ചാക്ക. 

short-film

സിനിമ-സീരിയൽ താരങ്ങളായ വഞ്ചിയൂർ പ്രവീൺകുമാർ, അമ്പൂട്ടി, സുനിൽ വിക്രം, ശുഭ വയനാട്​, അനൂപ്​, രാധാകൃഷ്​ണൻ, ഗിരി പ്രസാദ്​, അശ്വതി അനന്തപുരി, ഹക്കീം, അഡ്വ. ബി. താരിഫ്​, അനിൽകുമാർ, രാജേഷ്​, ഗോപകുമാർ, കരുമം ഷാജി എസ്​. ആർ, അർച്ചന അജയ്​, ഗിരി പ്രസാദ്​, സംഗീത തുടങ്ങിയവരാണ്​ അഭിനേതാക്കൾ. 

Loading...
COMMENTS