ഗൗരിയുടെ മരണം പുതിയ പോരാളികളെ സൃഷ്ടിച്ചു -പ്രകാശ് രാജ്
text_fieldsബംഗളൂരു: ഗൗരി ലേങ്കഷിെൻറ മരണം പുതിയ പോരാളികളെ സൃഷ്ടിെച്ചന്ന് നടൻ പ്രകാശ് രാജ്. കഴിഞ്ഞ സെപ്റ്റംബറിൽ വെടിയേറ്റ് കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലേങ്കഷിെൻറ 56ാം ജന്മദിനത്തിൽ ബംഗളൂരു ടൗൺഹാളിൽ ഗൗരി മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച ‘ഗൗരി ദിന’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൗരി ഉയർത്തിയ ശബ്ദങ്ങളൊന്നും നിശ്ശബ്ദമാക്കപ്പെട്ടിട്ടില്ല. അതിപ്പോഴും ഉയർന്നുകേൾക്കുകയാണ്. സമൂഹത്തിന് വേണ്ടിയും അനീതിക്കെതിരെയും സംസാരിക്കുന്നവർ മരിച്ചാൽ ആ ശബ്ദങ്ങൾ നിലക്കില്ല. ഒരു മരം തളിർക്കുംപോലെ പുതുശബ്ദങ്ങൾ ഉയർന്നുവരും. ചില മരണങ്ങൾ കൊണ്ട് ചില പിറവികളാണ് സംഭവിക്കുക. രോഹിത് വെമുലയുടെ മരണം കനയ്യ കുമാറിനെയും ഷഹ്ല റാഷിദിനെയും പോലെയുള്ളവരെ സൃഷ്ടിച്ചു. ഗുജറാത്തിൽ ഗോരക്ഷകഗുണ്ടകളാൽ കൊല്ലപ്പെട്ട ദലിതുകളിൽനിന്നാണ് ജിഗ്നേഷ് മേവാനി പിറന്നത്.
ഗൗരിയെ വെടിവെച്ചിട്ടപ്പോഴാണ് ഞാനും എന്നെപ്പോലെ പലരും സൃഷ്ടിക്കപ്പെട്ടത്. ഗൗരിയുടെ മരണത്തിന് വെറുമൊരു ആദരാഞ്ജലിയല്ല അർപ്പിക്കേണ്ടത്. കൊലക്കുപിന്നിലുള്ള ശക്തികൾക്കെതിരെ ശബ്ദമുയർത്തി േപാരാടണം. ഫാഷിസ്റ്റ് ശക്തികളുടെ തനിനിറം സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തി ഗൗരിക്ക് ആദരാഞ്ജലി നൽകണം ^പ്രകാശ് രാജ് പറഞ്ഞു. ചിരകാല സുഹൃത്തായിരുന്ന ഗൗരിയുടെ മരണം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും താനിപ്പോൾ നടത്തുന്ന പോരാട്ടത്തിെൻറ പ്രചോദനം ഗൗരിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസത്തിെൻറ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞെന്നും അധികകാലം അത് മുന്നോട്ടുപോകില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
ഗൗരി ലേങ്കഷിെൻറ ആത്മാവിന് നീതി കിട്ടണമെങ്കിൽ കർണാടകയിൽ ബി.ജെ.പി പരാജയപ്പെടണമെന്ന് ജിഗ്നേഷ് മേവാനി എം.എൽ.എ പറഞ്ഞു. ഗോമാതാവും മതവും മാത്രം അജണ്ടയാക്കിയ ബി.ജെ.പി കേെസടുത്ത് ഭയപ്പെടുത്താൻ നോക്കേണ്ടെന്നും മേവാനി പറഞ്ഞു.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാക്കളായ കനയ്യ കുമാർ, ഷഹ്ല റാഷിദ്, ഉമർ ഖാലിദ്, മനുഷ്യാവകാശ പ്രവർത്തകരായ ടീസ്റ്റ സെറ്റൽവാദ്, ഇറോം ശർമിള, സ്വാതന്ത്ര്യസമര സേനാനി ദൊൈരസ്വാമി, ഗൗരിയുടെ സഹോദരി കവിത ലേങ്കഷ്, അലഹബാദ് സർവകലാശാല വിദ്യാർഥി റിച്ച സിങ്, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല തുടങ്ങിയവരും ചടങ്ങിൽ പെങ്കടുത്തു. ബംഗളൂരു സ്വദേശിയായ ആരതി, പുണെയിൽനിന്നുള്ള ഗായക സംഘമായ കബിർ കലാമഞ്ച്, വിപ്ലവ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർ റാപ്, ഫോക്, ക്ലാസിക്കൽ സംഗീത പരിപാടികളുമായി അരങ്ങിലെത്തി. ഗൗരിയുടെ രചനകളുടെ സമാഹാരവും ഗൗരിയുടെ മരണത്തെതുടർന്ന് എഴുതപ്പെട്ട കവിതകളുടെ സമാഹാരവും ചടങ്ങിൽ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
