നാടുവിട്ട് ഷാരൂഖിനെ കാണാനെത്തിയ ആരാധികമാരെ കണ്ടെത്തി
text_fieldsനാസിക്: സൂപ്പർ താരത്തെ കാണാനായി നാടുവിട്ട ആറ് കൗമാരക്കാരായ പെൺകുട്ടികളെ ഷാരൂഖ് ഖാെൻറ മുംബൈയിലെ ‘മന്നത്ത്’ ബംഗ്ലാവിന് സമീപത്തുനിന്ന് പൊലീസ് കെണ്ടത്തി. നാസിക് സ്വദേശികളായ പെൺകുട്ടികളെ രണ്ടുദിവസമായി കാണാനില്ലെന്ന് രക്ഷിതാക്കൾ മസ്റുൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.12നും 15നും ഇടക്ക് പ്രായമുള്ളവരാണ് പെൺകുട്ടികൾ. കഴിഞ്ഞ 23ന് വൈകീട്ടാണ് വീടുവിട്ടത്.
ആദ്യം പ്രശസ്തമായ നന്ദൂരി ക്ഷേത്രത്തിലെത്തിയ ഇവർ തുടർന്ന് നാസിക് റെയിൽവേ സ്റ്റേഷനിൽനിന്ന് ശതാബ്ദി എക്സ്പ്രസിൽ യാത്രചെയ്ത് മുംബൈയിലെ ദാദറിൽ എത്തി. പിന്നീട് ഷാരൂഖ് ഖാെൻറ വസതിക്ക് സമീപം താരത്തെ കാണാൻ കാത്തുനിൽക്കുകയായിരുന്നു. കുട്ടികൾ സിനിമതാരങ്ങളുടെ കടുത്ത ആരാധകരാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.
ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ബസ്സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഷാരൂഖിെൻറ വസതിക്ക് സമീപത്തുനിന്ന് പെൺകുട്ടികളെ കണ്ടെത്തിയത്. ഇവരെ പൊലീസ് നാസിക്കിലെത്തിച്ചശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
