ഷാര്‍ജ അന്താരാഷ്ട്ര ബാലചലച്ചിത്രോത്സവം 23 മുതല്‍
text_fieldsഷാര്‍ജ: നാലാമത് ഷാര്‍ജ അന്താരാഷ്ട്ര ബാല ചലച്ചിത്രോത്സവം ഈ മാസം 23 മുതല്‍ 28 വരെ ജെ.ആര്‍.സി.സി, നോവോ സിനിമകളിലും അല്‍ മജാസിലെ വാട്ടര്‍ഫ്രണ്ട്, അല്‍ ഖസബ എന്നിവിടങ്ങളിലും നടക്കും. ഷാര്‍ജ മീഡിയാ ആര്‍ട് ഫോര്‍ യൂത്ത് ആന്‍ഡ് ചില്‍ഡ്രന്‍(ഫണ്‍) സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം ചലചിത്രങ്ങളില്‍ തത്പരരായ കൊച്ചുകൂട്ടുകാര്‍ക്ക് അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഉപകരിക്കുമെന്ന് മേള ഡയറക്ടര്‍ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയടക്കം 59 രാജ്യങ്ങളില്‍ നിന്ന് 425 ചിത്രങ്ങള്‍ ഇപ്രാവശ്യം പ്രദര്‍ശിപ്പിക്കും. ഹ്രസ്വചിത്രങ്ങളും ഫീച്ചര്‍ ചിത്രങ്ങളും ഡോക്യുമെന്‍ററികളും ഇതില്‍ ഉള്‍പ്പെടും. ലബനാനിലെ സിറിയന്‍ അഭയാര്‍ഥികളുടെ ജീവിതം പറയുന്ന ഒരു പറ്റം ചിത്രങ്ങളാണ് ഇപ്രാവശ്യത്തെ പ്രത്യേകതയെന്ന് ജൂറി അംഗവും ചലച്ചിത്ര സംവിധായകനുമായ ഷാഹിന്‍ യസ്ദാനി പറഞ്ഞു. സിറിയയിലെ ബാല ചലച്ചിത്ര സംവിധായകര്‍ മേളയില്‍ സംബന്ധിക്കുന്നുണ്ട്.
33 രാജ്യങ്ങളില്‍ നിന്ന് 121 ഹ്രസ്വചിത്രങ്ങളാണ് മേളയിലത്തെുക. കുട്ടികള്‍ നിര്‍മിച്ച മികച്ച ചിത്രം, വിദ്യാര്‍ഥികളുടെ ചിത്രം, സ്വദേശി ചിത്രം, ഗള്‍ഫില്‍ നിന്നുള്ള ഹ്രസ്വ ചിത്രം, രാജ്യാന്തര ഹ്രസ്വ ചിത്രം, മികച്ച ആനിമേഷന്‍ ചിത്രം, ഡോക്യുമെന്‍ററി, ഫീച്ചര്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുക. കൂടാതെ, ഇപ്രാവശ്യം ആദ്യമായി മേള നന്നായി പകര്‍ത്തുന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥി സംഘത്തിനു അവാര്‍ഡ് സമ്മാനിക്കും. മേളയുടെ ആദ്യ ദിനം മുതല്‍ പകര്‍ത്തിയ വീഡിയോ ഈ മാസം 27ന് രാവിലെ അധികൃതര്‍ക്ക് സമര്‍പ്പിക്കണം. മേളയില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ പകര്‍ത്തി സൗദിയിലെ നൂണ്‍ ആര്‍ട്സ് സെന്‍റര്‍ നിര്‍മിക്കുന്ന ഡോക്യുമെന്‍ററി സാമപന ദിവസം പ്രദര്‍ശിപ്പിക്കും.
ഗള്‍ഫിലെ കുട്ടികളെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയരാക്കും വിധം ചലച്ചിത്ര നിര്‍മാണത്തിന്‍്റെ സാങ്കേതികവശങ്ങള്‍ കൊച്ചുകൂട്ടുകാര്‍ക്ക് പകര്‍ന്നുനല്‍കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകര്‍ പറഞ്ഞു. ഷാഹിന്‍ യസ്ദാനിയെ കൂടാതെ, അബ്ദുല്ല ഹസന്‍ അഹമ്മദ്, ഫിര്‍ദോസ് ബുല്‍ബുലിയ, വില്‍ സ്മിത് എന്നിവരാണ് ജഡ്ജിങ് പാനല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
