‘ട്രോളൻമാരേ ഇതാണ് എന്‍റെ മറുപടി’ -VIDEO

20:40 PM
08/10/2019

ഒാണത്തിന് ശേഷം ട്രോളൻമാരുടെ ഇരയായിരുന്നു നടൻ ഷെയ്ൻ നിഗം. ഒാണത്തിന് ഷെയിൻ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ട്രോളൻമാർ ആഘോഷമാക്കിയത്. ഈ ട്രോളുകൾക്കുള്ള ഷെയ്നിന്‍റെ കലക്കൻ മറുപടിയാണ് ഇപ്പോൾ വൈറൽ. ഗൾഫ് മാധ്യമം സലാലയിൽ ഒരുക്കിയ ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​യിലാണ് ഷെയ്ൻ ട്രോളുകൾക്ക് മറുപടി നൽകിയത്. 

പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'വലിയ പെരുന്നാളി'ന്‍റെ വിശേഷങ്ങളും താരം പങ്കുവെച്ചു. ഇതോടൊപ്പം ഡാൻസ് ചെയ്തും ഗാനമാലപിച്ചും കാണികളെ കൈയ്യിലെടുത്തുമാണ് ഷെയ്ൻ വേദിയിൽ നിന്ന് ഇറങ്ങിയത്. ഷെയ്നിന്‍റെ വാക്കുകൾക്ക് വലിയ കൈയ്യടിയാണ് ആരാധകർ നൽകിയത്. 
 

 

Loading...
COMMENTS