ഒത്തുതീർപ്പിന്​ തയാർ; ഷെയ്​ൻ നിഗം നിർമാതാക്കൾക്ക്​ കത്തയച്ചു

11:15 AM
17/02/2020
Actor-Shane-Nigam

കൊച്ചി: നിർമാതാക്കളും നടൻ ഷെയ്​ൻ നിഗമും തമ്മിലുള്ള തർക്കത്തിന്‍റെ മഞ്ഞുരുകുന്നു.  പ്രതിഫലം വാങ്ങാതെ സിനിമയുടെ ബാക്കി പൂർത്തിയാക്കാമെന്ന്​ വെയിൽ സിനിമയുടെ നിർമാതാവ്​ ജോബി ജോർജ്ജിന്​ ​ കത്തയച്ചോടെയാണ്​ ഒത്തുതീർപ്പ്​ ചർച്ചക്ക്​ വഴിയൊരുങ്ങിയത്​. ബാക്കിയുളള പ്രതിഫല തുക കൈപ്പറ്റാതെ സിനിമ പൂര്‍ത്തീകരിക്കാമെന്ന് ഷെയിന്‍ ഉറപ്പ് നൽകിയതായാണ് റിപോർട്ട്. 

സിനിമ നിർമാതാവ് ജോബി ജോർജിൽനിന്ന്​ തനിക്ക് വധഭീഷണിയുണ്ടെന്ന്​ വ്യക്തമാക്കി ഷെയ്​ൻ നിഗം ഒക്ടോബർ 15ന് ഇൻസ്​റ്റാഗ്രാമിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾ​ തുടങ്ങിയത്​. ജോബി നിർമിക്കുന്ന ‘വെയിൽ’ എന്ന ചിത്രത്തിലും ‘കുർബാനി’ എന്ന മറ്റൊരു ചിത്രത്തിലും അഭിനയിക്കവെ ‘വെയിലി’ലെ കഥാപാത്രത്തിനെ ബാധിക്കുംവിധം മുടിവെട്ടിയതാണ് നിർമാതാവിനെ പ്രകോപിപ്പിച്ചത്. 

ഇതിനെത്തുടർന്ന്​ നിർമാതാക്കാൾ ഷെയ്​ന്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നു.  ഷെയിന്‍ ഭാഗമായ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള വെയില്‍, ഖുർബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കുകയാണെന്നും ഷെയിന്‍ കാരണം സിനിമകള്‍ക്കുണ്ടായ ഏഴ് കോടി നഷ്ടം തീര്‍ത്താല്‍ മാത്രമേ തുടര്‍ന്ന് സിനിമകളില്‍ അഭിനയിപ്പിക്കുകയുള്ളുവെന്ന നിലപാടിലായിരുന്നു നിര്‍മാതാക്കളുടെ സംഘടന. ഇതിനിടെ, ​ കൊച്ചിയിൽ ചേർന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തിൽ ഷെയ്നുമായി പ്രശ്​നങ്ങൾ ചർച്ചചെയ്​ത്​ തീർത്തതായി അമ്മ പ്രസിഡൻറ്​ മോഹൻലാൽ അറിയിച്ചിരുന്നു. 


 

Loading...
COMMENTS