ഇത്രയും വലിയ മാനസിക വിഷമത്തിലെത്തിച്ച സംവിധായക സുഹൃത്തിന് നന്ദി -ഷെയിൻ 

14:14 PM
22/11/2019

വെയിൽ സിനിമയുമായി വിവാദങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്‍റെ സംവിധായകൻ ശരതിനെ വിമർശിച്ച് നടൻ ഷെയിൻ നിഗം. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷമാണ് വെയിൽ എന്ന സിനിമയുടെ തിരക്കഥയുമായി ശരത് തന്നെ സമീപിക്കുന്നത്. ആ തിരക്കഥ പോരായ്മകൾ നിറഞ്ഞതായിരുന്നു. എന്നാൽ പല ലൊക്കേഷനുകളിലുമെത്തി അദ്ദേഹം ചർച്ച ചെയ്താണ് തിരക്കഥക്ക് ഏകദേശ രൂപം വന്നത്. അപ്പോഴേക്കും 
ഞങ്ങളുടെ പരിചയം സൗഹൃദത്തിലേക്ക് മാറിയിരുന്നു. എന്നാൽ അദ്ദേഹത്തെ വിശ്വസിച്ചതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്നും ഷെയിൻ ഫേസ്ബുക്കിൽ കുറിച്ചു. 

നവംബർ 16ന് ലൊക്കേഷനിലെത്തിയപ്പോൾ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത്തിനെയായിരുന്നു. ചെറിയ കാര്യങ്ങൾക്ക് വരെ പ്രശ്നങ്ങൾ ഉണ്ടാക്കി അത് വലുതാക്കി കൊണ്ടിരിന്നു. എന്‍റെ മാനേജർറെ ശകാരിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ശരത്ത് വളരെ മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ കഴിയില്ലെന്നും ഷെയിൻ കുറിച്ചു. 

Loading...
COMMENTS