ഷെയ്​ൻ-‘അമ്മ’ ചർച്ച ബു​ധ​നാ​ഴ്​​ച

01:15 AM
03/12/2019
shane-nigam

കൊ​ച്ചി: ന​ട​ൻ ഷെ​യ്​​ൻ നി​ഗ​മി​നെ​തി​രാ​യ വി​ല​ക്ക്​ നീ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ച​ർ​ച്ച​ക്കൊ​രു​ങ്ങു​ന്നു. ആ​ദ്യം ഷെ​യ്​​നു​മാ​യും പി​ന്നീ​ട്​ ഇ​ത​ര സി​നി​മ സം​ഘ​ട​ന​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. കൂ​ടി​ക്കാ​ഴ്​​ച​ക്കാ​യി ബു​ധ​നാ​ഴ്​​ച കൊ​ച്ചി​യി​ലെ​ത്താ​ൻ ‘അ​മ്മ’ ഭാ​ര​വാ​ഹി​ക​ൾ ഷെ​യ്​​നി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്​​ച നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നാ​ണ്​ സൂ​ച​ന. ഒ​ത്തു​തീ​ർ​പ്പി​ന്​ ഷെ​യ്​​ൻ സ​ന്ന​ദ്ധ​നാ​കു​ക​യും വി​ല​ക്കി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ​നി​ന്ന്​ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ‘അ​മ്മ’​യു​ടെ ഇ​ട​പെ​ട​ൽ. 

ഖു​ർ​ബാ​നി, വെ​യി​ൽ സി​നി​മ​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ‘അ​മ്മ’ ഷെ​യ്​​നി​നോ​ട്​ ആ​വ​ശ്യ​പ്പെ​ടും. സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​യാ​ൽ വി​ല​ക്ക്​ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ നി​ർ​മാ​താ​ക്ക​ളോ​ടും അ​ഭ്യ​ർ​ഥി​ക്കും. പ്ര​ശ്​​ന​ത്തി​ന്​ ഉ​ട​ൻ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ‘അ​മ്മ’​ക്കും പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​നും  ഫെ​ഫ്​​ക ക​ത്ത്​ ന​ൽ​കി​യി​ട്ടു​ണ്ട്. സ​മ​വാ​യ ച​ർ​ച്ച​ക​ളി​ലൂ​ടെ ഈ​യാ​ഴ്​​ച​ത​ന്നെ പ​രി​ഹാ​രം ക​ണ്ടെ​ത്താ​നാ​ണ്​ ശ്ര​മം.

Loading...
COMMENTS