തിലകെൻറ മകനും നടനുമായ ഷാജി തിലകൻ അന്തരിച്ചു
text_fieldsചാലക്കുടി: നടൻ തിലകെൻറ മകനും സീരിയൽ നടനുമായ എലിഞ്ഞിപ്ര കടുങ്ങാട് പാലപുരത്ത് വ ീട്ടിൽ ഷാജി തിലകൻ (56) നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചാലക്കുടി അപ്പോളോ ടയേഴ്സ് ഉദ്യോഗസ്ഥനാണ്.
1990കളുടെ അവസാനത്തിൽ ‘സാഗരചരിതം’ സീരിയലിൽ ചെറുവേഷം ചെയ്തായിരുന്നു തുടക്കം. കൊല്ലം എസ്.എന്‍ കോളജ് വിദ്യാർഥിയായിരിക്കെ സുഹൃത്തുക്കൾക്കൊപ്പം മിമിക്സ് ട്രൂപ്പുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചിരുന്നു. പഠനം കഴിഞ്ഞ് കുറച്ചുകാലം പിതാവിെൻറ നാടകസമിതി നടത്തിപ്പുകാരനായി. 2014ൽ ടി.വി പരമ്പരയിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പട്ടു. എന്നാൽ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല.
മാതാവ്: ശാന്ത. ഭാര്യ: ഇന്ദിര. മകള്‍: അഭിരാമി എസ്. തിലകന്. നടന്മാരായ ഷമ്മി തിലകന്, ഷോബി തിലകന് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
